ഇസ്‍ലാമാബാദ്: പാകിസ്താനില്‍ അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ച്‌ തെഹ്‍രീകെ ഇന്‍സാഫ് പാര്‍ട്ടിക്ക് ഉപതെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം. എട്ട് സീറ്റില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഏഴെണ്ണത്തില്‍ മത്സരിച്ച ഇംറാന്‍ ആറിലും വിജയിച്ചു. ഭരണമുന്നണിയിലെ പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി ശേഷിക്കുന്ന രണ്ട് സീറ്റില്‍ വിജയിച്ചു.

ആറിടത്ത് ഇംറാന്‍ നേരിട്ട് മത്സരിച്ച്‌ വിജയിച്ചതിനാല്‍ ഒന്നൊഴികെ സീറ്റുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. പെഷാവര്‍, മര്‍ദാന്‍, ഛര്‍സദ, ഫൈസലാബാദ്, നന്‍കന സാഹിബ്, കൊറന്‍ഗി എന്നിവിടങ്ങളിലാണ് പി.ടി.ഐ വിജയിച്ചത്. മുള്‍ത്താനിലും മലിര്‍ കറാച്ചിയിലും പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി വിജയിച്ചു. തന്റെ ജനകീയയുടെ പരിശോധനയാകും ഉപതെരഞ്ഞെടുപ്പ് എന്ന് ഇംറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിയമനടപടികളുമായി ഇംറാനുമായി കൊമ്ബുകോര്‍ക്കുന്ന ഭരണകക്ഷിക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എട്ട് നിയമസഭ മണ്ഡലത്തിലും മൂന്ന് പ്രവിശ്യ അസംബ്ലിയിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഭരണകക്ഷിയായ പാകിസ്താന്‍ മുസ്‍ലിം ലീഗിന് ഒരു പ്രവിശ്യ അസംബ്ലിയില്‍ മാത്രമാണ് വിജയിക്കാനായത്. നിലവിലെ ഭരണം അവസാനിക്കാറായെന്നും പാകിസ്താന്‍ ഉടന്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഇംറാന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക