കോണ്‍ഗ്രസ് പ്രസിഡന്റിനെ നാളെ അറിയാം. നാളെ രാവിലെ 10 മണി മുതല്‍ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ നടക്കും. ഉച്ചയ്ക്ക് ശേഷം ഫലം പ്രഖ്യാപിക്കും. സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ കൂട്ടിക്കലര്‍ത്തിയാകും എണ്ണുക.

കേരളത്തിലെബാലറ്റ് പെട്ടികള്‍ ഇന്ന് ഡല്‍ഹിയിലെത്തിക്കും. കേരളത്തില്‍ 95.76 ശതമാനമാണ് പോളിങ്ങ്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 90 ശതമാനം പോളിങ്ങുണ്ടെന്നും, ചിലയിടത്ത് 100 ശതമാനം പോളിങ് രേഖപ്പെടുത്തിയതായും തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്തെ വോട്ടര്‍മാരില്‍ 13 പേര്‍ വോട്ടു ചെയ്യാനെത്തിയില്ല. വയലാര്‍ രവി, കെ പി ഉണ്ണികൃഷ്ണന്‍, കെഎംഎ സലാം, പിപി തങ്കച്ചന്‍, ടി എച്ച്‌ മുസ്തഫ, പി കെ അബൂബക്കര്‍ ഹാജി, കെപി വിശ്വനാഥന്‍, കെ അച്യുതന്‍, എ ഡി മുസ്തഫ എന്നിവരാണ് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വോട്ടു ചെയ്യാന്‍ എത്താതിരുന്നത്.വി എം സുധീരനും കരകുളം കൃഷ്ണപിള്ളയും വിദേശത്തായതിനാലും വോട്ടു ചെയ്യാന്‍ കഴിഞ്ഞില്ല.

ബലാത്സംഗക്കേസില്‍പ്പെട്ട് ഒളിവിലായതിനാല്‍ എല്‍ദോസ് കുന്നപ്പിള്ളിയും വോട്ടു ചെയ്യാനെത്തിയിരുന്നില്ല. കേരളത്തില്‍ നിന്നും 310 പേര്‍ക്കാണ് വോട്ടുണ്ടായിരുന്നത്. ഇതില്‍ ആര്യാടന്‍ മുഹമ്മദ്, പുനലൂര്‍ മധു, പ്രതാപവര്‍മ്മ തമ്ബാന്‍ എന്നിവര്‍ മരിച്ചു പോയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക