ക്ഷേത്രത്തില്‍ സിനിമാ പാട്ടുവച്ച്‌ നൃത്തം ചെയ്ത രണ്ട് വനിതാ സുരക്ഷാ ജീവനക്കാര്‍ക്ക് ജോലി തെറിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാകാളീശ്വര്‍ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരായ രണ്ട് യുവതികളെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. യുവതികള്‍ ക്ഷേത്ര പരിസരത്ത് സിനിമാ പാട്ടുവച്ച്‌ ന‍ൃത്തം ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ യുവതികള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടതോടെയാണ് ക്ഷേത്രം അധികൃതര്‍ യുവതികളെ പിരിച്ചുവിട്ടത്.

ജോലി സമയങ്ങളില്‍ സുരക്ഷാ ജീവനക്കാര്‍ക്കു സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. കീപാഡ് മൊബൈലുകള്‍ മാത്രമേ ഉപയോഗിക്കാവൂ. സ്വകാര്യ ഏജന്‍സിയുടെ കീഴില്‍ സുരക്ഷാ ജീവനക്കാരായി എത്തിയവരാണ് ഇവര്‍. വിഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ‍ഞായറാഴ്ച യുവതികളെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതെന്നു ക്ഷേത്ര ഭാരവാഹിയായ സന്ദീപ് സോണി പറഞ്ഞു. മൂന്നു ഷിഫ്റ്റുകളിലായി 390 സുരക്ഷാ ജീവനക്കാരാണ് ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നത്. ഒരു ഷിഫ്റ്റില്‍ വനിതാ ജീവനക്കാരുള്‍പ്പെടെ 75 പേരാണുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക