ജോലി സംബന്ധമായ വിഡിയോ കോളിലായിരുന്നു ദീപ്തി കൃഷ്ണനെന്ന ഗൂഗിള്‍ ജീവനക്കാരി. പെട്ടന്ന് കോള്‍ വിച്ഛേദിക്കപ്പെട്ടു. പിന്നാലെ സ്ക്രീനില്‍ തെളിയുന്നത് ‘ആക്സസ് ഡിനൈഡ്’ എന്ന സന്ദേശമാണ്. 15 വര്‍ഷം നീണ്ടുനിന്ന തന്റെ കരിയറിലുടനീളം ദീപ്തി ഗൂഗിളിനൊപ്പമായിരുന്നു. തന്റെ ഭര്‍ത്താവിനെ കണ്ടെത്തിയത് പോലും അവിടെ നിന്നായിരുന്നു. എന്നാല്‍, അതേ ഗൂഗിള്‍, തന്നെ പിരിച്ചുവിടാന്‍ തെരഞ്ഞെടുത്ത രീതിയിലുള്ള നിരാശ പങ്കുവെക്കുകയാണ് ദീപ്തി കൃഷ്ണ.

ഇന്റര്‍നെറ്റ് പ്രശ്‌നം കാരണമാണ് കോള്‍ വിച്ഛേദിക്കപ്പെട്ടതെന്ന് വിചാരിച്ച്‌ താന്‍ പേജ് റീഫ്രഷ് ചെയ്തുകൊണ്ടേയിരുന്നു. ശേഷം എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് ഇവിടെ എന്റെ സമയം കഴിഞ്ഞുവെന്ന് അറിയിക്കുന്ന ഒരു ഇമെയിലായിരുന്നു. ഏറെ കാലം മായാതെ എന്റെയുള്ളില്‍ നില്‍ക്കാന്‍ പോകുന്ന ചിത്രം. – ഗൂഗിള്‍ ഇന്ത്യയുടെ എച്ച്‌.ആര്‍ ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് കൈകാര്യം ചെയ്തിരുന്ന ദീപ്തി ലിങ്ക്ഡ്‌ഇന്നില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“എന്റെ ജീവിതത്തിന്റെ പകുതിയും ഞാന്‍ ഇവിടെയാണ് ചെലവഴിച്ചത്. എനിക്ക് അറിയാവുന്ന ഏക തൊഴില്‍ദാതാവ് ഗൂഗിളാണ്. എന്റെ ഇന്റേണ്‍ഷിപ്പ് പോലും ഇവിടെ ഉണ്ടായിരുന്നു,” -അവര്‍ പറയുന്നു. ഗൂഗിള്‍ പിരിച്ചുവിട്ട 12,000 ജീവനക്കാരില്‍ ഒരാളാണ് ദീപ്തി കൃഷ്ണനും. മറ്റുള്ളവരെ പോലെ പിരിച്ചുവിടല്‍ നേരിടേണ്ടി വരുന്നതിനെ കുറിച്ച്‌ ആലോചിക്കുകയും അതിന് വേണ്ടി തയ്യാറാവുകയും ചെയ്തിരുന്നെങ്കിലും അങ്ങനെ സംഭവിച്ചപ്പോള്‍ അമ്ബരന്നുപോയെന്നും ദീപ്തി കുറിച്ചു. 15 വര്‍ഷം നീണ്ട ബന്ധത്തില്‍ നിന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വേര്‍പിരിയേണ്ടി വരുന്നതായുള്ള ഒരു തോന്നലാണ് തനിക്കെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക