എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തതിന് പിന്നാലെ രൂക്ഷമായി പ്രതികരിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് കെ കെ രമ. എല്‍ദോസ് എംഎല്‍എ സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടണമെന്നാണ് രമ ആവശ്യപ്പെട്ടിരിക്കുന്നത്.പൊതുജീവിതത്തില്‍ എന്ന പോലെ ജനാധിപത്യ മൂല്യങ്ങള്‍ സ്വകാര്യ ജീവിതത്തിലും രാഷ്ട്രീയ നേതാക്കള്‍ പുലര്‍ത്തണം. അദ്ദേഹത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്നും മാറ്റി നിര്‍ത്തണമെന്നും രമ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളുമെല്ലാം പൊതുജീവിതത്തിലെന്ന പോലെ സ്വകാര്യ ജീവിതത്തിലും മാതൃകാപരമായ ജനാധിപത്യ മൂല്യങ്ങള്‍ പുലര്‍ത്തേണ്ടതുണ്ട്. ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ടാല്‍ നിരപരാധിത്വം തെളിയിക്കപ്പെടും വരെ തങ്ങള്‍ നിര്‍വ്വഹിക്കുന്ന ചുമതലകളില്‍ നിന്ന് മാറി നില്‍ക്കുകയും അന്വേഷണം നേരിടുകയുമാണ് ജനാധിപത്യ ധാര്‍മ്മികതയെന്ന് കെകെ രമ പറയുന്നു. അവരെ അതിന് പ്രേരിപ്പിക്കാനുള്ള ബാദ്ധ്യത അവരുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീ പീഡനമടക്കമുള്ള കേസുകളില്‍ ഉള്‍പ്പെട്ട നിരവധി നേതാക്കളെ അതാത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചതിന് നിരവധി ഉദാഹരണങ്ങള്‍ സമീപകാല കേരളത്തിലുണ്ട്. എതിരാളികളില്‍ പെട്ടവര്‍ കേസില്‍ പെടുമ്ബോള്‍ ആഘോഷിക്കുകയും തങ്ങളില്‍ പെട്ടവര്‍ക്ക് നേരെയാവുമ്ബോള്‍ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന കക്ഷി താല്പര്യ സങ്കുചിതത്വമല്ല, പൊതുജനാധിപത്യ ധാര്‍മ്മികതയും നൈതികതയും ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും രമ വ്യക്തമാക്കി.

സമാനമായ ആരോപണവും കേസും നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണം. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് അന്വേഷണം നേരിടുന്നത് ധാര്‍മ്മികതയല്ല. എത്രയും വേഗം നിയമത്തിനു കീഴടങ്ങുകയാണ് എല്‍ദോസ് ചെയ്യേണ്ടത്. തെറ്റുചെയ്തവരെ സംരക്ഷിക്കില്ലെന്ന കോണ്‍ഗ്രസ്/യുഡിഎഫ് നേതൃത്വങ്ങളുടെ നിലപാട് പ്രായോഗികവും നീതിപൂര്‍വ്വവും ആകേണ്ടതുണ്ടെന്നും കെകെ രമ പറഞ്ഞു.

അതേസമയം കേസെടുത്തെങ്കിലും എംഎല്‍എ ഒളിവിലാണ്. പരാതിക്ക് പിന്നാലെയാണ് അദ്ദേഹം ഒളിവില്‍ പോയത്. മുങ്ങിനടക്കുന്ന എംഎല്‍എ താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിലൂടെ ന്യായീകരിച്ചത്. എന്നാല്‍ എല്‍ദോസിനെ പിന്തുണയ്ക്കാന്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്.എംഎല്‍എയുടെ ഫോണ്‍ ഇപ്പോഴും സ്വിച്ച്‌ ഓഫാണ്. ഇതുവരെ ആരോപണത്തെ കുറിച്ച്‌ വിശദീകരിക്കാന്‍ എല്‍ദോസ് തയ്യാറായിട്ടില്ല. ഭാര്യ പറയുന്നത് എല്‍ദോസിന്റെ ഫോണ്‍ മോഷ്ടിച്ചെന്നാണ്. കെപിസിസി വിശദീകരണം തേടിയെങ്കിലും ഇതുവരെ അദ്ദേഹം നല്‍കിയിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക