ഉപഭോക്താക്കള്‍ക്ക് ഓഫര്‍ പെരുമഴയുമായി വീണ്ടും ഫ്ലിപ്പ്കാര്‍ട്ട് എത്തുന്നു. ശ്രദ്ധേയമായ ബിഗ് ബില്യണ്‍ ഡേയ്സും, ദസറ സെയിലും അവസാനിച്ചതിന് പിന്നാലെയാണ് ദീപാവലി സെയിലുമായി ഫ്ലിപ്കാര്‍ട്ട് എത്തുന്നത്. ഒക്ടോബര്‍ 11 മുതല്‍ ആരംഭിക്കുന്ന സെയില്‍ പ്രധാനമായും ഉത്തരേന്ത്യന്‍ വിപണിയെയാണ് ലക്ഷ്യമിടുന്നത്.

ഇത്തവണ നിരവധി ബാങ്കുകള്‍ വിവിധ തരത്തിലുള്ള കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊട്ടക് ബാങ്ക്, എസ്ബിഐ കാര്‍ഡ് എന്നിവ ഉപയോഗിച്ച്‌ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്ബോള്‍ 10 ശതമാനം വരെയാണ് കിഴിവ് ലഭിക്കുന്നത്. ഇത്തവണയും വമ്ബിച്ച വിലക്കിഴിവാണ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഒരുക്കിയിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദീപാവലി സെയിലില്‍ ഐഫോണുകള്‍ക്കും വില കുറയുമെന്നാണ് സൂചന. കൂടാതെ, ടെലിവിഷന്‍, ഓഡിയോ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കും പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഈ മാസം അവസാനം വരെ ഓഫര്‍ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കുമെന്ന് കമ്ബനി ഇതിനോടകം അറിയിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക