കൂട്ടബലാത്സംഗ കേസില്‍ പിടിയിലായ സി ഐ സുനുവിനെ പോലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഇയാള്‍ക്കെതിരെ തെളിവില്ലാത്തതിനാലാണ് വിട്ടയക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. ഇന്ന് (ചൊവ്വാഴ്ച) രാവിലെ പത്ത് മണിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

2021ല്‍ പീഡനക്കേസില്‍ 14 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞയാളാണ് കേരള പോലീസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയ സുനു പി ആര്‍. ഇയാള്‍ എട്ട് തവണ വകുപ്പുതല അച്ചടക്ക നടപടികള്‍ നേരിട്ടിട്ടുണ്ട്. നിലവില്‍ ഇയാള്‍ മൂന്ന് പീഡനക്കേസുകളില്‍ പ്രതിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പീഡനക്കേസുകളില്‍ പ്രതിയായിരുന്നിട്ടും പ്രൊമോഷനോടെയായിരുന്നു സുനുവിന് ബേപ്പൂരിലേക്ക് സ്ഥലം മാറ്റം കിട്ടിയത്. സ്ഥിരം കുറ്റവാളിയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ തന്നെ വിശേഷിപ്പിച്ച പ്രതിയെയാണ് പോലീസ് നിസ്സാരമായി വിട്ടയച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക