നടി അശ്വതി ബാബു വിവാഹയായി. മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സുപരിചിതയായ നടിയായിരുന്നു അശ്വതി ബാബു .സീരിയൽ മേഖലകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലയാളസിനിമയിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ലഹരി മരുന്ന് കേസിൽ അകപ്പെട്ടതോടെ കൂടുതൽ മാധ്യമശ്രദ്ധ നേടിയിരുന്നു. അതിനുശേഷം താൻ മയക്കുമരുന്ന് അടിമയാണ് എന്നും മയക്കു മരുന്ന് ഉപേക്ഷിക്കുന്നതിന് വേണ്ടി ചികിത്സ തേടുകയാണ് എന്നും താരം വെളിപ്പെടുത്തിയിരുന്നു.

ഇപ്പോൾ താരം പുതിയ ജീവിതം ആരംഭിച്ചിരിക്കുകയാണ്. അശ്വതി ബാബു വിവാഹിതയായിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയാണ് അശ്വതി ബാബു. സുഹൃത്തായ നൗഫൽ എന്ന വ്യക്തിയെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. പുതിയ ജീവിതം ആരംഭിക്കുവാൻ ആണ് തീരുമാനം എന്നും പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു എന്നും നടി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിയായ അശ്വതി സുഹൃത്ത് കാക്കനാട് ചിറ്റേത്തുകര പറയുമൂല വീട്ടിൽ നൗഫലിനെ ആണ് വിവാഹം ചെയ്തത്. കൊച്ചിയിൽ കാർ ബിസിനസ് ചെയ്യുന്ന വ്യക്തിയാണ് നൗഫൽ. അശ്വതിയെയും വിവാഹം കഴിച്ച നൗഫലിനെയും മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്ന് കൊച്ചിയിൽ പിടികൂടിയിരുന്നു. ഇരുവരുടെയും വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ലഹരി-പെൺവാണിഭക്കേസുകളിൽ പലതവണ പ്രതിയായിരുന്നു അശ്വതി ബാബു. പ്രണയിച്ച യുവാവിനൊപ്പം പതിനാറാം വയസ്സിൽ കൊച്ചിയിൽ അഭിനയിക്കാനെത്തിയ അശ്വതി പിന്നീട് ലഹരിമരുന്ന് കേസുകളിലും പെൺവാണിഭ കേസുകളിലും പിടിയിലാവുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി സുഹൃത്ത് ദുരുപയോഗം ചെയ്തു എന്നും പിന്നീട് പലർക്കും പണത്തിന് വേണ്ടി തന്നെ നൽകിയെന്നും അശ്വതി മുമ്പ് പറഞ്ഞിരുന്നു. അശ്വതിയെ ഉപയോഗിച്ച് പണം സമ്പാദിച്ച എറണാകുളം സൗത്തിൽ ട്രാവൽസ് നടത്തുന്ന യുവാവിനെക്കുറിച്ച് ഇതിനുമുമ്പ് അശ്വതി തുറന്നുപറയുകയുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക