വിവാഹം കഴിഞ്ഞു വെറും നാല് മാസങ്ങൾ തികയുമ്പോൾ അമ്മയായിരിക്കുകയാണ് ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ നയൻ‌താര. താരം അമ്മയായ വിവരം ഭർത്താവും സംവിധായകനും നിർമാതാവുമായ വിഗ്നേഷ് ശിവൻ തന്റെ ട്വിറ്ററിൽ കൂടിയാണ് ലോകത്തിനെ അറിയിച്ചത്. ഇരുവർക്കും ഇരട്ട കുട്ടികൾ ആണ് ജനിച്ചിരിക്കുന്നത്.

എന്നാൽ വിവാഹം കഴിഞ്ഞു വെറും നാലാം മാസം തന്നെ കുഞ്ഞു ജനിച്ചതിൽ കൂടി നിരവധി ട്രോളുകളും ഒപ്പം കളിയാക്കലുകളും സംശയങ്ങളും ഒക്കെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ചർച്ച ആക്കുന്നത്. പലരും നയൻതാരയുടെ വിവാഹ സമയത്തിലെ ഫോട്ടോ വരെ പരിശോധന നടത്തുകയും ഇരട്ട കുട്ടികൾ ആണെങ്കിൽ അതിനുള്ള വയറൊന്നും നയൻതാരയ്ക്ക് വിവാഹ സമയത്തിൽ ഉണ്ടായിരുന്നില്ലല്ലോ എന്നുള്ളത് അടക്കമുള്ള ചർച്ചകൾ മുന്നോട്ട് പോകുമ്പോൾ വിഗ്നേഷ് ശിവനും ഭാര്യ നയന്താരക്കും കുട്ടി ജനിച്ചിരിക്കുന്നത് സറോഗസി വഴിയാണ് എന്നുള്ള വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാടക ഗർഭ പാത്രത്തിൽ കൂടിയാണ് നയൻ‌താര അമ്മയായത്. ഇതിനെയാണ് സറോഗസി എന്ന് പറയുന്നത്. പ്രമുഖ താരങ്ങൾ മുതൽ സാധാരണക്കാരായ ആളുകൾ വരെ ഇപ്പോൾ വാടക ഗർഭ പത്രം വഴി കുട്ടികൾക്ക് എന്ന സ്വപ്നം പ്രവർത്തിക മാക്കുന്നുണ്ട്. നയന്താരയല്ല ആദ്യമായി വാടക ഗർഭ പാത്രത്തിൽ കൂടി അമ്മയായ സെലിബ്രിറ്റി. ബോളിവുഡ് താരങ്ങൾ ആയ പ്രിയങ്ക ചോപ്രയും പ്രീതി സിന്റ, ശില്പ ഷെട്ടി, സണ്ണി ലീയോണി, തുടങ്ങിയവരെല്ലാം ഇത്തരത്തിൽ അമ്മമാരായ ആളുകൾ ആണ്.

മറ്റൊരു ദമ്പതികളുടെ ഭ്രൂണത്തെ സ്വന്തം ഗര്‍ഭപാത്രത്തില്‍ വഹിച്ച് പ്രസവിക്കുകയും തുടര്‍ന്ന് നവജാത ശിശുവിനെ ദമ്പതികൾക്ക് തിരിച്ചേൽപ്പിക്കുകയും ചെയ്യുന്ന പ്രക്രീയ ആണ് സറോഗസി അഥവാ വാടക ഗർഭ പത്രം എന്ന് പറയുന്നത്. പഴയ കാലത്തിൽ വാടക ഗർഭ പത്രത്തിലെ അണ്ഡവും പുരുഷ ബീജവും ചേർന്നാണ് കുട്ടികൾ ജനിക്കുന്നത് എങ്കിൽ ഇപ്പോൾ നൂതന രീതികൾ വന്നുകഴിഞ്ഞു. അതിൽ കൂടി കുഞ്ഞിനെ ആവശ്യമുള്ള ദമ്പതിമാരുടെ അണ്ഡവും ബീജവും സംയോജിപ്പിച്ച ശേഷം പ്രസവിക്കാൻ തയ്യാറുള്ള സ്ത്രീയുടെ ഗർഭ പാത്രത്തിൽ നിക്ഷേപിക്കുകയും തുടർന്ന് പ്രസവിക്കുന്ന കുഞ്ഞിനെ അതിന്റെ മാതാപിതാക്കൾക്കും നൽകുന്ന ഗെസ്റ്റേഷനല്‍ സറോഗസി എന്ന നൂതന രീതിയിൽ ഇപ്പോൾ ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക