ഏറെ ആരാധകരുള്ള താരദമ്ബതികളാണ് നയൻതാരയും വിഘ്നേഷും. കഴിഞ്ഞ ദിവസമാണ് വിഘ്നേഷിന്റെ ജന്മദിനം ഉണ്ടായത്. നയൻതാര ആശംസയറിയിച്ച്‌ രംഗത്ത് വന്നതോടെയാണ് ആരാധകര്‍ താരത്തിന്റെ പിറന്നാള്‍ അറിയുന്നതും ആശംസകള്‍ നേരുന്നതും. എന്നാല്‍ കാര്യമായ ആഘോഷങ്ങള്‍ ഒന്നും ആരാധകരുമായി താരങ്ങള്‍ പങ്കുവച്ചിരുന്നില്ല.

എന്നാല്‍ ഇപ്പോഴിതാ പ്രിയതമന്റെ പിറന്നാള്‍ ആഘോഷമാക്കിയ വീഡിയോ പങ്കുവച്ച്‌ സൂപ്പര്‍ താരം നയന്‍താര. വിഘ്‌നേശ് ശിവയുടെയും നയന്‍താരയുടെയും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ആഘോഷത്തില്‍ പങ്കെടുത്തത്. സംവിധായകന്‍ ശങ്കറും വിരുന്നില്‍ പങ്കെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആഘോഷത്തില്‍ വിഘ്നേശ് ശിവനൊപ്പം കേക്ക് കട്ട് ചെയ്ത് സ്നേഹ ചുംബനം നല്‍കുന്ന നയൻതാരയെ വീഡിയോയില്‍ കാണാം. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ താരം പങ്കുവെച്ച പിറന്നാള്‍ ആഘോഷ വീഡിയോ ഇതിനോടകം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. പാര്‍ട്ടിക്കിടെ വിഘ്‌നേശിന്റെ സംഗീതത്തിന് നയന്‍താര താളം പിടിക്കുന്നതും വീഡിയോയില്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക