ന്യൂഡല്‍ഹി: രാജ്യത്തെ 8 നഗരങ്ങളില്‍ 5ജി സേവനം മെച്ചപ്പെട്ട നിലയില്‍ പുരോഗമിക്കുന്നതായി പ്രമുഖ സ്വകാര്യ ടെലികോം കമ്ബനി എയര്‍ടെല്‍. ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂര്‍, വാരാണസി എന്നിവിടങ്ങളിലാണ് സര്‍വീസ് തുടങ്ങിയതെന്നും എയര്‍ടെല്‍ അറിയിച്ചു.

5ജി സേവനം പ്രയോജനപ്പെടുത്തുന്നവര്‍ 4ജി പ്ലാനിന് വരുന്ന ചാര്‍ജ് നല്‍കിയാല്‍ മതി. ഏത് 5ജി മൊബൈല്‍ ഹാന്‍ഡ് സെറ്റിലും നിലവിലെ സിം ഉപയോഗിച്ച്‌ തന്നെ ഉപഭോക്താവിന് 5ജി സേവനം ലഭ്യമാക്കുക എന്നതാണ് കമ്ബനിയുടെ ലക്ഷ്യം. ഒക്ടോബര്‍ ഒന്നിനാണ് 8 നഗരങ്ങളില്‍ 5ജി സേവനം ആരംഭിച്ചതായി കമ്ബനി പ്രഖ്യാപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

5ജി സിഗ്‌നല്‍ ലഭിക്കുന്നവര്‍ക്ക് 5ജിയിലേക്ക് മാറാം. എന്നാല്‍ ഡേറ്റയുടെ ഉപഭോഗം കൂടുതലാണ് എന്ന് തോന്നിയാല്‍ 4ജിയിലേക്ക് മാറാനുള്ള ഓപ്ഷനുമുണ്ട്. വരിക്കാരന്റെ സ്വാതന്ത്ര്യം അനുസരിച്ച്‌ 5ജി തെരഞ്ഞെടുക്കാം. ഇതില്‍ നിര്‍ബന്ധബുദ്ധിയില്ലെന്നും കമ്ബനി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക