Optical illusion: ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ ഏറ്റവും പുതിയ ക്രെയ്സ്. ഈ ചിത്രങ്ങളിലെ ചലഞ്ചുകള്‍ ഏറ്റെടുക്കുക എന്നത് ഇന്ന് സോഷ്യല്‍ മീഡിയയില്‍ മുഴുകിയിരിക്കുന്ന ഏതൊരാളുടെയും ഇഷ്ടപ്പെട്ട കാര്യമാണ്. ഇതിന് അങ്ങനെ പ്രത്യേകിച്ച്‌ പ്രായവ്യത്യാസമൊന്നുമില്ല. പ്രായഭേദമന്യേ എല്ലാവരും ഇത്തരം ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നു. വളരെ രസകരവും ആകര്‍ഷകവുമായ ഒന്നാണ് ഒപ്റ്റിക്കല്‍ ഇല്യൂഷനുകള്‍. ഒരുപാട് പേര്‍ക്ക് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചലഞ്ചുകള്‍ ഏറ്റെടുക്കാന്‍ വലിയ ഇഷ്ടമാണ്. ഒപ്റ്റിക്കല്‍ ഇല്യൂഷനുകള്‍ ഗവേഷണ ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെടുന്നവയാണ്. മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ ഒപ്റ്റിക്കല്‍ ഇല്യൂഷനുകള്‍ ഉപയോഗിക്കുന്നു. ഇവ നമ്മുടെ മസ്തിഷ്കത്തെയും കണ്ണിനെയും മൂര്‍ച്ച കൂട്ടുന്നതിലൂടെ നമ്മുടെ നിരീക്ഷണ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

സമീപകാലത്തായി ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്ക് ജനപ്രീതി ഏറുകയാണ്. നമ്മുടെ സ്വഭാവത്തെക്കുറിച്ച്‌ പോലും വളരെ രസകരമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഈ ചിത്രങ്ങള്‍ക്ക് കഴിയും. നമ്മുടെ മസ്തിഷ്ക്കത്തിന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴായി കാണാറുണ്ട്. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ അഥവാ വിഷ്വല്‍ ഇല്യൂഷന്‍ എന്നാണ് ഇത്തരം ചിത്രങ്ങളെ പറയുന്നത്. വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറാണെങ്കില്‍ ഇവിടെ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ മറഞ്ഞിരിക്കുന്ന പൂച്ചയെ ഒന്ന് കണ്ടെത്താന്‍ ശ്രമിക്കൂ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍ പരസ്പരം ലംബമായി നില്‍ക്കുന്ന കറുപ്പും വെളുപ്പും വരകള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. അഞ്ച് സെക്കന്‍ഡിനുള്ളില്‍ ചിത്രത്തില്‍ മറഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്തുക എന്നതാണ് നിങ്ങള്‍ക്കുള്ള വെല്ലുവിളി. നിങ്ങളുടെ സമയം തുടങ്ങുകയാണ്. ചിത്രത്തിലെ കറുപ്പും വെളുപ്പും വരകള്‍ മറഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുന്നു. അത്ര എളുപ്പമല്ല ഇതില്‍ നിന്ന് പൂച്ചയെ കണ്ടെത്തുകയെന്നത്. എന്നാല്‍ മികച്ച നിരീക്ഷണ വൈദഗ്ധ്യവും സാഹചര്യ അവബോധവുമുള്ള ഒരു വ്യക്തിക്ക് തീര്‍ച്ചയായും മറഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്താന്‍ കഴിയും. ചിത്രം ശ്രദ്ധിച്ച്‌ നോക്കൂ.

നിങ്ങളില്‍ എത്രപേര്‍ക്ക് മറഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്താന്‍ കഴിഞ്ഞു? പൂച്ചയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇതാ ഒരു സൂചന താരം. ചിത്രത്തിന്റെ വശങ്ങളിലല്ല പൂച്ചയുള്ളത്. ഇനി ചിലപ്പോള്‍ പൂച്ചയെ കണ്ടെത്താന്‍ കഴിഞ്ഞേക്കും. ഇല്ലെങ്കില്‍ ഉത്തരത്തിനായി താഴേക്ക് സ്ക്രോള്‍ ചെയ്യാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക