കാലാകാലങ്ങളായി പുരുഷന്‍മാര്‍ അടക്കിവാണിരുന്ന ബിസിനസ് സാമ്രാജ്യത്തേയ്ക്ക് വനിതകള്‍ മുന്നേറ്റം നടത്തുന്നതിന് സാക്ഷ്യം വഹിക്കുകയാണ് ലോകം. ഇന്ത്യന്‍ ബിസിനസ് രംഗത്തും ഇത് പ്രകടമാണ്. ഇതിന് ഉദ്ദാഹരണമാണ് റോഷ്‌നി നാടാര്‍ മല്‍ഹോത്ര, ഫാല്‍ഗുനി നയ്യാര്‍ തുടങ്ങിയവര്‍. ഇത്തരത്തില്‍ സ്ത്രീമുന്നേറ്റം കുടുംബബിസിനസിലും ശക്തമാകുകയാണ്. കുടുംബ ബിസിനസ് തുര്‍ന്നുകൊണ്ടുപോകേണ്ടത് ആണ്‍തലമുറയാണെന്നതിന് വിഖാതമായി നിലകൊള്ളുന്ന ചില പെണ്‍മുഖങ്ങള്‍ പരിചയപ്പെടാം.

ഇഷ അംബാനി

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിലയന്‍സ് ഗ്രൂപ്പിന്റെ റീട്ടെയില്‍ ബിസിനസിന്റെ തലപ്പത്ത് മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയെ നിയമിച്ചിരിക്കുകയാണ്. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനായി ആകാശ് അംബാനിയെ നിയമിച്ചതിന് പിന്നാലെയായിരുന്നു പുതിയ പ്രഖ്യാപനം. തന്റെ മക്കള്‍ റിലയന്‍സ് ബിസിനസില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് മുകേഷ് അംബാനി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.

വാട്‌സ്‌ആപ്പിലൂടെ ഓണ്‍ലൈന്‍ ഗ്രോസറി ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും പണമിടപാടുകള്‍ നടത്തുന്നതിനെക്കുറിച്ചും ഇഷ ചുമതലയേറ്റത്തിന് പിന്നാലെ പ്രഖ്യാപനം നടത്തിയിരുന്നു. റിലയന്‍സ് ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് അവതരിപ്പിക്കുമെന്നും റിലയന്‍സ് റീട്ടെയില്‍ ഇന്ത്യയിലെ കരകൗശല വിദഗ്ദ്ധരുടെ പ്രത്യേകിച്ച്‌ സ്ത്രീകളുടെ ഉത്പ്പന്നങ്ങള്‍ വിപണനം ചെയ്യുമെന്നും ഇഷ അംബാനി വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനൊപ്പം അവരുടെ കഴിവും വൈദഗ്ദ്ധ്യവും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും ഇഷ അംബാനി കൂട്ടിച്ചേര്‍ത്തു.

നിസബ ഗോദ്‌റെജ്

ഇന്ത്യന്‍ ജനത കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്ന വീട്ടുപകരണങ്ങളാണ് ഗോദ്‌റേജിന്റേത്. ഗോദ്‌റെജ് ഗ്രൂപ്പ് ചെയര്‍മാന്‍ ആദി ഗോദ്‌റെജിന്റെ മകള്‍ നിസബ ഗോദ്‌റെജ് ആണ് നിലവില്‍ ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്‌ട്സ് ചെയര്‍പേഴ്സണ്‍.

നദിയ ചൗഹാന്‍

ഇന്ത്യന്‍ ഭക്ഷ്യ വിപണിയില്‍ മുന്‍പന്തിയിലുള്ള കോര്‍പ്പറേറ്റ് ഭീമനായ പാര്‍ലേ അഗ്രോ പ്രൈവറ്റ് ലിമിറ്റഡിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറാണ് നദിയ ചൗഹാന്‍. ഫ്രൂട്ടി, ആപ്പി, ഹിപ്പോ, ബൈലി തുടങ്ങിയ ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളാണ് പാര്‍ലേ അഗ്രോ. ഇന്ത്യയിലെ ഏറ്റവും വലിയ പാനീയ ഉത്പന്നങ്ങളുടെ കമ്ബനിയാണ് പാര്‍ലെ അഗ്രോ. കമ്ബനിയുടെ സ്ഥാപകനായ പ്രകാശ് ചൗഹാന്റെ ഇളയ മകളാണ് നദിയ ചൗഹാന്‍. സെയില്‍സ്, മാര്‍ക്കറ്റിംഗ്, സ്ട്രാറ്റജി എന്നിവയിലാണ് നദിയ ചൗഹാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പെണ്‍മക്കളുടെ കഴിവിലും ആത്മവിശ്വാസത്തിലും പൂര്‍ണമായി വിശ്വാസമര്‍പ്പിച്ചാണ് കോര്‍പ്പറേറ്റ് പിതാക്കന്‍മാര്‍ തങ്ങളുടെ മക്കള്‍ക്കായി വഴിമാറി കൊടുത്തിരിക്കുന്നത്. മുകേഷ് അംബാനി, ആദി ഗോദ്‌റെജ്, പ്രകാശ് ചൗഹാന്‍ എന്നിവര്‍ ഇതിന് ഉദ്ദാഹരണമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക