റെ ആരാധകരുള്ള താരമാണ് സാമന്ത. സോഷ്യല്‍ മീഡിയയിലും ആക്റ്റീവായ താരം കുറച്ചു നാളുകളായി ആരാധകരില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ചര്‍മ രോ​ഗത്തെ തുടര്‍ന്നാണ് താരം പൊതുവേദിയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും അപ്രത്യക്ഷയായത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചികിത്സയ്ക്കായി താരം അമേരിക്കയിലേക്കു പോകുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൂര്യരശ്മികള്‍ ഏല്‍ക്കുന്നതു മൂലമുള്ള അലര്‍ജിയാണ് സമാന്തയെ അലട്ടുന്നതെന്നാണ് വിവരം.

ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം നടി കുറച്ചുനാളുകളായി പൊതുവേദികളില്‍ നിന്നു വിട്ടു നില്‍ക്കുകയാണ്. ഷൂട്ടിങ് തുടങ്ങിയ പല സിനിമകളും നീട്ടിവയ്ക്കുകയും പുതിയ സിനിമകളുടെ റിലീസ് മാറ്റുകയും ചെയ്തിട്ടുണ്ട്. ചികിത്സ കഴിഞ്ഞ് എപ്പോഴാണ് തിരിച്ചെത്തുന്നതെന്ന വിവരം പുറത്തുവന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സമാന്തയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആക്ഷന്‍ ത്രില്ലര്‍ ചിത്രം യശോദയാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഓ​ഗസ്റ്റില്‍ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് നീട്ടിവെക്കുകയായിരുന്നു. പ്രമോഷന്‍ പരിപാടികളില്‍ നടിക്ക് പങ്കെടുക്കാന്‍ സാധിക്കാത്തതിനാലാണ് ഇതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശാകുന്തളം ആണ് സമാന്തയുടെ മറ്റൊരു പ്രോജക്‌ട്. ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങിയെങ്കിലും ഇപ്പോള്‍ ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക