CrimeFlashGalleryIndiaNews

മയക്കുമരുന്ന് ലഹരിയുടെ ആലസ്യത്തിൽ നടക്കാൻ പോലും കഴിയാത്ത യുവതി; സമൂഹ മാധ്യമങ്ങളിൽ വൈറലായി പഞ്ചാബിൽ നിന്നുള്ള ദൃശ്യങ്ങൾ: വീഡിയോ കാണാം.

അമൃത്സര്‍: മയക്കുമരുന്നിനടിമപ്പെട്ട് നടക്കാന്‍ പോലുമാകാതെ വഴിയില്‍ നിന്ന് ബുദ്ധിമുട്ടുന്ന യുവതിയുടെ വീഡിയോ വൈറലാവുന്നു. പഞ്ചാബിലെ അമൃത്സറില്‍ നിന്നുള്ള വീഡിയോയാണ് സോഷ്യല്‍മീഡി‌യ‌യില്‍ പ്രചരിക്കുന്നത്. സംസ്ഥാനത്തെ മയക്കുമരുന്ന് ഉപയോ​ഗത്തിന്റെ വ്യാപ്തി വെളിവാക്കുന്നതാണ് വീഡിയോയെന്ന് അഭിപ്രായമുയരുന്നുണ്ട്. യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ലഹരിമുക്തി കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

അമൃത്സര്‍ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ മഖ്ബൂല്‍പുര മേഖലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോഡില്‍ നിന്ന് ബുദ്ധിമുട്ടുകയാണ് ‌യുവതി. നടക്കാനോ ഇരിക്കാനോ ഒന്നുമാകാതെ കുഴഞ്ഞുവീണേക്കുമെന്ന അവസ്ഥയിലാണ് യുവതിയെ ദൃശ്യങ്ങളില്‍ കാണാനാവുന്നത്. ലഹരി ഉപയോ​ഗത്തിന് കുപ്രസിദ്ധി കേട്ട ഇടമാണ് മഖ്ബൂല്‍പുര. പൊലീസിന്റെ നേതൃത്വത്തിലുള്ള ലഹരിമുക്ത പ്രവര്‍ത്തനങ്ങളെല്ലാം ഇവിടെ പരാജയപ്പെ‌ടുകയാണ് പതിവ്. ‌

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതിയുടെ വീഡിയോ പ്രചരിച്ചതോടെ മഖ്ബൂല്‍പുര പൊലീസ് പ്രദേശത്ത് പരിശോധന ന‌ടത്തി. മൂന്നു പേരില്‍ നിന്നായി നിരവധി ലഹരി ഉല്പന്നങ്ങളും കണ്ടെത്തി. വേറെ വേറെ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തി‌ട്ടുണ്ട്. 12 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷ്ടിച്ചതാണെന്ന സംശയത്തില്‍ അഞ്ച് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button