മലയാളത്തിന്റെ പ്രിയ താര ദമ്ബതികളാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും മക്കള്‍ കാളിദാസും മാളവികയും ( malavika jayaram ) മലയാളികള്‍ക്ക് സുപരിചിതരാണ്. കാളിദാസ് മലയാളം,തമിഴ് സിനിമകളില്‍ സജീവമായപ്പോള്‍ മകള്‍ മാളവിക (malavika jayaram ) മോഡലിങ്ങിലും സ്പോര്‍ട്സിലുമാണ് കൂടുതല്‍ താല്പര്യം കാണിച്ചത്.

ചക്കി എന്ന് വിളിപ്പേരുള്ള മാളവിക ജയറാം സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ തന്റെ ഒരു ചിത്രത്തിന് താഴെ വന്ന അശ്ലീല കമന്റിനെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം.സഹോദരന്‍ കാളിദാസിനും ജയറാമിനും ഒപ്പമുള്ള തന്റെ ഒരു പഴയ ഫോട്ടോ മാളവിക പങ്കുവെച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജയറാമിന്റെ മുകളില്‍ ഇരുന്ന് കളിക്കുന്ന അവരുടെ ചെറുപ്പകാലത്തെ ഫോട്ടോയായിരുന്നു അത്. എന്നാല്‍ ഒരാള്‍ ഫോട്ടോക്ക് മോശം കമന്റുമായി എത്തി. ഇതേ വസ്‍ത്രത്തില്‍ ചിത്രം റിക്രിയേറ്റ് ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു കമന്റ്. ഇതിനെതിരെയാണ് മാളവിക പ്രതികരിച്ചത്.

‘ഒരു കള്ളപ്പേരിന് പിന്നില്‍ ഒളിച്ചിരുന്ന് അനുചിതമായ / അസ്വസ്തപ്പെടുത്തുന്ന കമന്റുകള്‍ എഴുതിവിടാന്‍ എളുപ്പമാണ്. എന്നാല്‍ ഐഡന്റിറ്റി വെളിപ്പെടുത്തി ഇതെന്റെ മുഖത്ത് നോക്കി പറയാന്‍ ധൈര്യമുണ്ടോ?’ എന്നായിരുന്നു മാളവികയുടെ മറുപടി.താരത്തിന്റെ മറുപടി വന്നതോടെ കമന്റ് ഇട്ടയാള്‍ അത് ഡിലീറ്റ് ആക്കി. പക്ഷെ മറുപടിയുടെ സ്‍ക്രീന്‍ ഷോട്ട് മാളവിക തന്റെ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തതു.

അടുത്തിടെ ഒരു അഭിനയക്കളരിയില്‍ പങ്കെടുത്ത മാളവികയുടെ ചിത്രങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റര്‍ നടത്തിയ അഭിനയക്കളരിയിലാണ് മാളവിക പങ്കെടുത്തത്. ഇതോടെ ചക്കിയുടെ സിനിമാ അരങ്ങേറ്റം ഉടനുണ്ടാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

നടന്‍ ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കാന്‍ താല്പര്യമുണെന്നു മാളവിക പറഞ്ഞതായും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് തെറ്റാണെന്നു മാളവിക തന്നെ മറ്റൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഉണ്ണി മുകുന്ദന്‍ ചേട്ടനോട് ക്രഷുണ്ടെന്ന വാര്‍ത്ത വെറും ഗോസിപ്പ് മാത്രമാണ് തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും എന്നെങ്കിലും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും മാളവിക പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക