ജാർഖണ്ഡില്‍ ഇഡി റെയ്ഡില്‍ 25 കോടി രൂപ പിടികൂടി. മന്ത്രി അലംഗീർ ആലമിന്‍റെ സഹായിയുടെ വീട്ടിലെ പരിശോധനയിലാണ് പണം പിടികൂടിയത്. തദ്ദേശ വികസന വകുപ്പിലെ അഴിമതി കേസിലാണ് പരിശോധന. റാഞ്ചിയില്‍ ഒമ്ബത് സ്ഥലങ്ങളിലാണ് അന്വേഷണ ഏജൻസി ഒരേസമയം റെയ്ഡ് നടത്തിയത്.

കഴിഞ്ഞ വർഷം ഇഡി എടുത്ത കേസിലാണ് പരിശോധന. 2023ല്‍ ഗ്രാമവികസന വകുപ്പിലെ മുൻ ചീഫ് എഞ്ചിനീയറായ വീരേന്ദ്ര റാമിനെ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹവുമായി ബന്ധമുള്ളവരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു ഇഡിയുടെ പരിശോധന. അതിനിടെയാണ് തദ്ദേശ വികസന വകുപ്പ് മന്ത്രി അലംഗീർ ആലമിന്‍റെ സഹായിയുടെ വീട്ടിലെ പരിശോധനയില്‍ പണം കണ്ടെത്തിയതെന്ന് ഇഡി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരമാണ് (പിഎംഎല്‍എ) ഇഡി കേസെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തെരഞ്ഞെടുപ്പ് കാലത്ത് ചെലവഴിക്കാനായി കോണ്‍ഗ്രസ് അഴിമതിയിലൂടെ സമ്ബാദിച്ച പണമാണ് ഇതെന്നാണ് ബിജെപിയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് ജാർഖണ്ഡ് ബിജെപി വക്താവ് പ്രതുല്‍ ഷാദേവ് ആവശ്യപ്പെട്ടു. 70 കാരനായ അലംഗീർ ആലം കോണ്‍ഗ്രസ് നേതാവാണ്. പാകൂർ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് നിയമസഭയിലെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക