![](https://keralaspeaks.news/wp-content/uploads/2024/05/n605375886171470892767715f0000035297364c270a236d569ea4b6952a3b0ff940548b3fcd98b4d8c16f9.jpg)
നടൻ ജയറാമിന്റെയും പാർവതിയുടെയും മകള്‍ മാളവികയ്ക്ക് മംഗല്യം. പാലക്കാട് നെന്മാറ സ്വദേശി നവനീതാണ് ചക്കിയുടെ കഴുത്തില്‍ മിന്നു ചാർത്തിയത്. ഗുരുവായൂർ ക്ഷേത്രത്തില്‍ ഇന്ന് രാവിലെയായിരുന്നു ചടങ്ങുകള്‍.അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍.
സുരേഷ് ഗോപിയും ഭാര്യ രാധികയും മാളവികയെ ആശീർവദിക്കാനെത്തിയിരുന്നു. സഹോദരൻ കാളിദാസിന്റെ ഭാവിവധു തരിണി കലിംഗരായർ ചക്കിയുടെ വിവാഹത്തില്‍ പങ്കുച്ചേർന്നിരുന്നു. ചുവന്ന പട്ടുസാരിയാണ് മാളവിക അണിഞ്ഞിരുന്നത്. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീതിന്റെ വേഷം.
തൃശൂർ ഹയാത്ത് ഹോട്ടലില്‍ ഇന്ന് രാവിലെ 10.30 മുതലാണ് വിവാഹ വിരുന്ന്. യുകെയില്‍ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് നവനീത് ഗിരീഷ്. ഇരുവരുടെയും വിവാഹനിശ്ചയ വിശേഷങ്ങള്‍ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.