കൊച്ചി: ലോകത്തെ ഏറ്റവും ആഡംബര ഹെലികോപ്റ്റർ സ്വന്തമാക്കി പ്രമുഖ വ്യവസായി എംഎ യൂസഫലി. എച്ച് 145 ഹെലികോപ്റ്ററാണ് യൂസഫലി സ്വന്തമാക്കിയത്. എച്ച് 145 ഹെലികോപ്റ്റർ ലോകത്ത് 1500 എണ്ണം മാത്രമാണ് ഇറക്കിയിട്ടുള്ളത്.

നാല് ലീഫുകളുള്ള എച്ച് 145 ഹെലികോപ്റ്ററിൽ രണ്ട് ക്യാപ്റ്റൻമാരെ കൂടാതെ ഏഴ് പേർക്ക് ഒരേസമയം സഞ്ചരിക്കാനാകും. മണിക്കൂറിൽ 246 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. സമുദ്രനിരപ്പിൽ നിന്ന് 20000 അടി ഉയരത്തിൽ പറക്കാനുള്ള സാങ്കേതിക ശേഷിയും ഇതിനുണ്ട്. ലുലു ഗ്രൂപ്പിന്റെ ലോഗോയും യൂസഫലിയുടെ പേരിന്റെ ആദ്യാക്ഷരമായ വൈയും ഹെലികോപ്റ്ററിൽ ആലേഖനം ചെയ്തിട്ടുണ്ട്. ജർമ്മനിയിലെ എയർബസ് കമ്പനിയുടേതാണ് ഹെലികോപ്റ്റർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ യാത്രയ്ക്കിടെ യൂസഫലിയും ഭാര്യയും ഉൾപ്പെടെ നാലുപേർ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടിരുന്നു. 2021 ഏപ്രിൽ 11നായിരുന്നു സംഭവം. അഗസ്റ്റാ വെസ്റ്റ്‌ലാന്റിന്റെ വിടിവൈഎംഎ ഹെലികോപ്റ്ററിൽ സഞ്ചരിക്കവെ ആണ് അന്ന് അപകടമുണ്ടായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക