കെ.പി.സി.സി നേതൃത്വത്തെ മറികടന്ന് കെ.എസ്.യുവിന് ജംബോ കമ്മിറ്റി പ്രഖ്യാപിച്ച്‌ കേന്ദ്രനേതൃത്വം. 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. സംസ്ഥാന കെ.എസ്.യു നേതൃത്വത്തിന് 25 അംഗ പട്ടിക മതിയെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് പകരം 80 അംഗ പട്ടികയാണ് പ്രഖ്യാപിച്ചത്.

ഗോപു നെയ്യാര്‍(തിരുവനന്തപുരം), അന്‍വര്‍ സുല്‍ഫിക്കര്‍(കൊല്ലം), തോമസ് എ.ഡി(ആലപ്പുഴ), അലന്‍ ജിയോ മൈക്കിള്‍( പത്തനംതിട്ട), നൈസാം കെ.എന്‍(കോട്ടയം), നിതിന്‍ ലൂക്കോസ്(ഇടുക്കി), കൃഷ്ണ ലാല്‍ കെ.എം(എറണാകുളം), ഗോകുല്‍ ഗുരുവായൂര്‍(തൃശൂര്‍), നിഖില്‍ കണ്ണാടി(പാലക്കാട്), അന്‍ഷിദ് ഇ.കെ(മലപ്പുറം), ഗൗതം ഗോകുല്‍ദാസ്(വയനാട്), സൂരജ് വി.ടി(കോഴിക്കോട്), അതുല്‍ എം.സി(കണ്ണൂര്‍), ജാവദ് പുത്തൂര്‍(കാസര്‍ഗോഡ്) എന്നിവരാണ് പുതിയ ജില്ല പ്രസിഡന്റുമാര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാന നിര്‍വാഹക സമിതിയിലേക്ക് 43 പേരെയും സീനിയര്‍ വൈസ് പ്രസിഡന്റുമാരായി മുഹമ്മദ് ഷംനാസ്, ആന്‍ സെബാസ്റ്റ്യന്‍ എന്നിവരെയും നിയമിച്ചു. നാല് വൈസ് പ്രസിഡന്റുമാരും 30 ജനറല്‍ സെക്രട്ടറിമാരുമാണ് പുതിയ പട്ടികയിലുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക