മുംബൈ: ബോളിവുഡ്​ സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ്​ ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കമുള്ള പ്രമുഖര്‍ക്ക്​ പങ്കുണ്ടെന്ന്​ കരുതുന്ന ലഹരി പാര്‍ട്ടി നടന്നത്​ ഒഴുകുന്ന ആഡംബര കൊട്ടാരത്തില്‍. 794 റൂമുകളുള്ള, ഫൈവ്​സ്​റ്റാറിന്​ സമാനമായ എല്ലാ സൗകര്യങ്ങളുമുള്ള കപ്പലാണ്​ ലഹരി പാര്‍ട്ടി നടത്തിയ കൊര്‍ഡെലിയ​ (cordelia). മുംബൈ -കൊച്ചി​​ സര്‍വിസും ഇവര്‍ നടത്തുന്നുണ്ട്​.

അമേരിക്കന്‍ കമ്ബനിയായ റോയല്‍ കരീബിയന്‍റ പഴയ ക്രൂയിസ്​ കപ്പലാണിത്​. പക്ഷേ, എല്ലാ ആധുനിക സൗകര്യങ്ങളും 11 നിലയുള്ള ഈ കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്​. സ്വിമ്മിങ്​ പൂള്‍, ബാറുകള്‍, റെസ്റ്റോറന്‍റ്, ഫിറ്റ്നസ് ഏരിയ, പ്ലേയിങ്​ ഏരിയ, ഷോപ്പിങ് കേന്ദ്രങ്ങള്‍, കാസിനോ, തിയറ്ററുകള്‍ തുടങ്ങിയവയെല്ലാം ഈ ഒഴുകും കൊട്ടാരത്തിലുണ്ട്​. കെല്‍റ്റിക്​ ഭാഷയില്‍​ കടലിന്‍റ മകളെന്നാണ്​​ ‘കൊര്‍ഡെലിയ’യുടെ അര്‍ത്ഥം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1800 യാത്രക്കാരെ വഹിക്കാന്‍ കഴിയും. എണ്ണൂറോളം ജീവനക്കാരും ഇതിലുണ്ട്​. കുട്ടികള്‍ക്കായുള്ള വലിയ ​പ്ലേ​ ഏരിയയും മുകളിലേക്ക്​ പോകാനും ഇറങ്ങാനും ലിഫ്​റ്റുകളുമുണ്ട്​. ലൈവ്​ മ്യൂസിക്​ ഷോ, ക്വിസ്​ ​മത്സരങ്ങള്‍, ഗെയിമുകള്‍ എന്നിവയും യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നു​.ഇന്ത്യന്‍ റെയി​ല്‍വേക്ക്​ കീഴിലെ ഐ.ആര്‍.സി.ടി.സിയാണ് കൊര്‍ഡെലിയ ക്രൂയിസ്​ കപ്പല്‍​ സര്‍വിസ്​ ഓപറേറ്റ്​ ചെയ്യുന്നത്​. രണ്ട്​ രാത്രിയും ഒരു പകലും നീളുന്ന കപ്പല്‍ യാത്രക്ക് മുംബൈയില്‍ നിന്ന്​​ 20,000 രൂപ മുതലുള്ള പാക്കേജുകളാണുള്ളത്​. ​കൊച്ചിയില്‍നിന്ന്​ 30,000 രൂപ മുതലാണ് പാക്കേജ്​ ആരംഭിക്കുന്നത്​.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക