തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തൊഴുത്തിന്റെയും ചുറ്റുമതിലിന്റെയും നിർമാണം ആരംഭിച്ചു. രണ്ടു മാസത്തിനകം നിർമാണം പൂർത്തിയാക്കാൻ കരാറുകാരന് പൊതുമരാമത്ത് വകുപ്പ് (കെട്ടിട വകുപ്പ്) കർശന നിർദേശം നൽകി. പശുക്കൾക്ക് കേൾക്കാൻ തൊഴുത്തിൽ മ്യൂസിക് സിസ്റ്റം സ്ഥാപിക്കാനും പദ്ധതിയുണ്ട്.

8 പേരാണ് ടെൻഡറിൽ പങ്കെടുത്തത്. പൊതുമരാമത്ത് വകുപ്പ് ബാലരാമപുരം സ്വദേശിക്കാണ് കരാർ നൽകിയത്. 42.90 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. നിലവിൽ ക്ലിഫ് ഹൗസിലെ തൊഴുത്തിൽ 5 പശുക്കളാണുള്ളത്. ഇതിനുപുറമെ 6 പശുക്കളെ പാർപ്പിക്കാൻ പുതിയ തൊഴുത്ത് നിർമിക്കുന്നുണ്ട്. തൊഴിലാളികൾക്ക് താമസിക്കാൻ വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കെട്ടിടത്തിന്റെ സ്ഥലത്താണ് കന്നുകാലി തൊഴുത്ത് നിർമിക്കുന്നത്.തൊഴുത്ത് വൈദ്യുതീകരണത്തിന് പ്രത്യേക തുക അനുവദിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ തൊഴുത്ത്

• നിർമാണം 800 ചതുരശ്രയടിയിൽ

• ജോലിക്കാർക്കു വിശ്രമിക്കാൻ പ്രത്യേക മുറി

• കാലിത്തീറ്റയും മറ്റും സൂക്ഷിക്കാൻ വേറെ മുറി

• ഇരുനില മന്ദിരത്തി‍നുള്ള ഫൗണ്ടേഷൻ

• ഭാവിയിൽ, മുകൾ നിലയിൽ ക്ലി‍ഫ് ഹൗസിലെ ജീവനക്കാർക്കായി ക്വാർട്ടേഴ്സ് നിർമിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക