കോണ്‍ഗ്രസിലെ ഗ്രൂപ് രാഷ്ട്രീയങ്ങള്‍ മാറുന്നതിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല കേരള രാഷ്ട്രീയത്തില്‍ വീണ്ടും കരുത്താര്‍ജിക്കുന്നു.വി ഡി സതീശന്റെയും കെ സുധാകരന്റെയും നേതൃശൈലിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍, ചെന്നിത്തലയ്ക്ക് സമുദായ സംഘടനകളുടെ പിന്തുണ ലഭിക്കുന്നതിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രമേശ് ചെന്നിത്തലയ്ക്ക് മന്നം ജയന്തി പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതാണ് രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. 2016-ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരിക്കെ മന്നം ജയന്തി വേദിയില്‍ സംസാരിച്ച ശേഷം ചെന്നിത്തലയ്ക്ക് എന്‍എസ്‌എസിന്റെ ഔദ്യോഗിക പരിപാടികളില്‍ നിന്ന് അകലം പാലിക്കേണ്ടി വന്നിരുന്നു.
-->
കൂടാതെ ‘ഉത്തരവാദിത്വം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27, 28, 29 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന കാന്തപുരം എപി വിഭാഗത്തിന്റെ സുന്നി യുവജന സംഘം (എസ് വൈ എസ്) സമ്മേളനത്തിലേക്കും ചെന്നിത്തലയ്ക്ക് ക്ഷണമുണ്ട്. ഈ മാസം 28-ന് എസ്‌എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തിലുള്ള ശിവഗിരി തീര്‍ത്ഥാടന പദയാത്ര, ഹൈസ്‌കൂള്‍ ആശ്രമത്തില്‍ ഉദ്ഘാടനം ചെയ്യുന്നതും ചെന്നിത്തലയാണ്.
ജി സുകുമാരന്‍ നായരുടെ ‘താക്കോല്‍ സ്ഥാനം’ പ്രസ്താവനയ്ക്ക് ശേഷം എന്‍എസ്‌എസും ചെന്നിത്തലയും അകല്‍ച്ചയിലായിരുന്നു. 2016ലെ തിരഞ്ഞെടുപ്പിന് ശേഷം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തായിരുന്നു രമേശ് ചെന്നിത്തല. തുടര്‍ന്നാണ് മന്ത്രിസഭയില്‍ ചെന്നിത്തലയ്ക്ക് ‘താക്കോല്‍ സ്ഥാനം’ വേണമെന്ന പരസ്യമായ ആവശ്യവുമായി സുകുമാരന്‍ നായര്‍ രംഗത്ത് വന്നത്. ഇത് വലിയ വിവാദമാവുകയും ചെയ്തു
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക