ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള തെന്നിന്ത്യൻ നടിയായി രശ്മിക മന്ദാന. തെന്നിന്ത്യൻ താരം സാമന്തയെയാണ് താരം പിന്നിലാക്കിയത്. നിലവിൽ 32.7 മില്യൺ ഫോളോവേഴ്‌സാണ് രശ്മികയ്ക്കുള്ളത്. കരിയറിൽ വെറും 6 വർഷം കൊണ്ടാണ് രശ്മിക ഈ നേട്ടത്തിലെത്തിയത്.

ഇൻസ്റ്റഗ്രാമിൽ 24.3 മില്യൺ ഫോളോവേഴ്‌സാണ് സാമന്തയ്ക്കുള്ളത്. നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം പുഷ്പയിലെ താരത്തിന്റെ ഐറ്റം ഡാൻസ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഫാമിലി മാൻ എന്ന ചിത്രത്തിലെ രാജിയുടെ വേഷവും മികച്ച പ്രതികരണം നേടിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

23.4 മില്യൺ ഫോളോവേഴ്സുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കാജൽ അഗർവാൾ. വിവാഹത്തിന് ശേഷം ആദ്യ കുഞ്ഞ് ജനിച്ചതിന് ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേളയിലാണ് കാജൽ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക