ഇടുക്കി: 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തില്‍ ദൃശ്യവിസ്മയം തീര്‍ത്തു. ത്രിവര്‍ണത്തിലാണ് വെള്ളം ഒഴുകുന്നത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് മനോഹരമായ ദൃശ്യം ഫേയ്സ്ബുക്കിലൂടെ പങ്കുവച്ചത്.

ലൈറ്റ് ഉപയോഗിച്ച്‌ ഹൈഡല്‍ ടൂറിസം വകുപ്പാണ് ദൃശ്യവിരുന്ന് ഒരുക്കിയത്. മൂന്നു നിറത്തിലുള്ള ലൈറ്റുകള്‍ തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിലേക്ക് പതിപ്പിക്കുകയായിരുന്നു. ഡാം തുറന്നതിന്റെ ആശങ്കകള്‍ നിലനില്‍ക്കുമ്ബോഴും ഈ മനോഹരമായ കാഴ്ച ജനങ്ങള്‍ക്ക് ആശ്വാസമാകുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക