കൊച്ചി: കൊച്ചി ന​ഗരത്തില്‍ ഹോട്ടലില്‍ വാക്കുതര്‍ക്കത്തിനിടെ ഒരാളെ കുത്തിക്കൊലപ്പെടുത്തി. എറണാകുളം നോര്‍ത്തില്‍ ഇ എം എസ് സ്മാരക ടൗണ്‍ ഹാളിന് സമീപത്തെ ഭക്ഷണശാലയിലാണ് കൊലപാതകം നടന്നത്. ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ബുധനാഴ്ച രാത്രി ഒമ്ബതോടെയാണ് സംഭവം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ കഴുത്തിലേക്ക് മറ്റൊരാള്‍ മദ്യക്കുപ്പി പൊട്ടിച്ച്‌ കുത്തുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുത്തിയ ശേഷം പ്രതി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് നഗരത്തില്‍ തിരച്ചല്‍ നടത്തുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കൊല്ലപ്പെട്ടത് കൊല്ലം സ്വദേശി എഡിസണാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എറണാകുളം മുളവുകാട് സ്വദേശി സുരേഷാണ് ഇയാളെ കൊലപ്പെടുത്തിയത്. കുത്തിയതിന് ശേഷം ഇയാള്‍ റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്കാണ് പോയത്. ഇവിടേയുള്ള സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച്‌ വരികയാണ്.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക