കൊല്ലം: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന്റെ ഭാഗമായി വാഹമോടിക്കുന്നതിനിടെ പെണ്‍കുട്ടിയെ കയറിപിടിച്ചെന്ന പരാതിയില്‍ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. പത്തനാപുരം എംവിഐ എഎസ് വിനോദിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍‌ഡ് ചെയ്തത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചു.

പെണ്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈമാസം 19നാണ് സംഭവം. വാഹനം ഓടിച്ചു കാണിക്കണമെന്നാവശ്യപ്പെട്ട് യുവതിയുമൊത്ത് വാഹനത്തില്‍ പോകുകയും പത്തനാപുരം- ഏനാത്ത് റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ അതിക്രമം കാട്ടിയെന്നുമാണ് പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാഹനത്തില്‍ ഈ സമയം മറ്റാരുമില്ലായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പരാതിക്കാരിയില്‍ നിന്നും മൊഴിയെടുത്ത പൊലീസ് അന്ന് ലൈസന്‍സ് നേടുന്നതിനായി വന്ന മറ്റുള്ളവരുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക