ബസില്‍ വച്ചുണ്ടായ മോശം അനുഭവത്തെക്കുറിച്ച്‌ നടിയും അവതാരകയുമായ മീനാക്ഷി പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബസില്‍ വച്ചായിരുന്നു മീനാക്ഷിയ്ക്ക് വളരെ മോശം അനുഭവമുണ്ടാകുന്നത്. അങ്കിള്‍ എന്ന് വിളിക്കാന്‍ തക്ക പ്രായമുള്ള വ്യക്തിയായിരുന്നു മീനാക്ഷിയോട് അന്ന് മോശമായി പെരുമാറിയത്.

‘ഒരിക്കല്‍ ബസ്സില്‍ വരികയായിരുന്നു. എന്റെ അടുത്ത് ഒരു അങ്കിള്‍ ഇരിപ്പുണ്ടായിരുന്നു. ഞാന്‍ വിന്‍ഡോ സൈഡിലായിരുന്നു. അയാളോട് കുറച്ച്‌ നേരം സംസാരിച്ചശേഷം ഞാന്‍ ഉറങ്ങി. പിന്നീട് ബസ്സില്‍ തിരക്ക് കൂടി അപ്പോള്‍ ഉറക്കം എഴുന്നേറ്റ് നോക്കിയപ്പോള്‍ അയാളുടെ കൈ എന്റെ തുടയില്‍ ഇരിക്കുന്നു. ഞാന്‍ ഉടനെ അയാളെ തറപ്പിച്ച്‌ നോക്കി അയാള്‍ കൈയ്യെടുത്തു.’എന്നാണ് മീനാക്ഷി പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിനിമ സെറ്റില്‍ നിന്നും ഇതുവരെ കാസ്റ്റിങ് കൗച്ച്‌ നേരിടേണ്ടി വന്നിട്ടില്ല. എന്നാല്മ അത്തരമൊരു അനുഭവം വന്നാല്‍ ചെറുത്ത് നില്‍ക്കാന്‍ പറ്റുമോയെന്ന് ചേദിച്ചാല്‍ പറയാന്‍ പറ്റില്ലെന്നും താരം പറഞ്ഞിരുന്നു. നമ്മള്‍ ചിലപ്പോള്‍ സ്റ്റക്കാകും. ശരീരത്തില്‍ ആരെങ്കിലും സ്പര്‍ശിച്ചാല്‍ കണ്‍ഫ്യൂസാകും. കുറച്ച്‌ നേരത്തേക്ക് ശരിക്കും ഫ്രീസായി പോകും പലരും ചോദിക്കുന്ന കേട്ടിട്ടുണ്ട് ഉടനെ പ്രതികരിച്ച്‌ കൂടായിരുന്നോയെന്ന് ചിലപ്പോള്‍ അതിനുള്ള ചിന്തപോലും അപ്പോള്‍ വരണമെന്നില്ല. കുറച്ച്‌ ടൈം എടുക്കും തിരികെ വരാന്‍’- എന്നും മീനാക്ഷി പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക