കോഴിക്കോട് : കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെയും കേരളത്തിലെ ഇടത് സര്‍ക്കാരിനെയും രൂക്ഷഭാഷയില്‍ കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം പ്രഖ്യാപനം. ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ നേതാക്കളെ ബിജെപി സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. സംസ്ഥാനത്ത് യുഡിഎഫ് മുന്നണി വിപുലീകരിക്കാന്‍ കോഴിക്കോട് നടന്ന ചിന്തന്‍ ശിബിരത്തില്‍ തീരുമാനമായി. മുന്നണി സംവിധാനം വിപുലീകരിച്ച്‌ മുന്നോട്ട് പോകും. എല്‍ഡിഎഫ് വിട്ട് പുറത്തേക്ക് വരുന്നവരെ സ്വീകരിക്കും. കെഎസ്‌ആര്‍ടിസിയില്‍ സമരം ചെയ്യുന്ന തൊഴിലാളികളെ പിന്തുണക്കും. പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പുവരുത്താന്‍ ജില്ലാ തലത്തില്‍ സമിതി രൂപീകരിക്കും. പാര്‍ട്ടി പ്രക്ഷോഭങ്ങള്‍ പരിഷ്കാരിക്കും. കെ പി സി സിയിലും ഡിസിസിയിലും ഇലക്ഷന്‍ കമ്മറ്റി രൂപീകരിക്കും.

കെപിസിസി മുതല്‍ ബൂത്ത് തലം വരെ പുന സംഘടന നടത്തും. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കും. കാലാനുസൃതമായ സമര രീതി ആവിഷ്ക്കരിക്കും. പാര്‍ട്ടി പ്രക്ഷോഭങ്ങള്‍ പരിഷ്കാരിക്കും. ബൂത്ത്‌ തലത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരെ കണ്ടെത്തും. കലഹരണ പെട്ട പദാവലി പരിഷ്കാരിക്കും. പ്രവര്‍ത്തകരെ പൊളിറ്റിക്കല്‍ ആക്കാന്‍ പദ്ധതി ആവിഷ്ക്കരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളും നേടുമെന്ന് ഉറപ്പു വരുത്തും. ഇടതു പക്ഷത്തിനൊപ്പമുള്ള പലരും അസ്വസ്ഥരാണ് ഇത് മുതലെടുക്കാന്‍ സാധിക്കണം. പ്രവര്‍ത്തകരെ പൊളിറ്റിക്കല്‍ ആക്കാന്‍ പദ്ധതി ആവിഷ്ക്കരിക്കാന്‍ തീരുമാനിച്ചതായും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുധാകരന്റെ വാക്കുകള്‍

ഭിന്നിപ്പിച്ചു ഭരിക്കുക എന്നതാണ് സംഘപരിവാര്‍ രാജ്യത്ത് നടപ്പാക്കുന്നത്. ഭരണ ഘടനാ സ്ഥാപനങ്ങള്‍ക്ക് മേല്‍ കടന്നു കയറ്റമുണ്ടാകുന്നു. ഹിന്ദുത്വ ദേശീയതയെന്നത് ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വര ദേശീയതയുടെ നിരാകരണമാണ്. വെറുപ്പിന്റെ അന്തരീക്ഷം നിലനിര്‍ത്തിയാണ് സംഘ പരിവാര്‍ മുന്നോട്ട് പോകുന്നത്. ഫാസിസ്റ്റ് ആശയങ്ങള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നു. വിദ്വേഷരാഷ്ട്രീയത്തോട് സമരസപ്പെടുന്ന ഒരു രാഷ്ട്രീയം അസ്വസ്ഥപ്പെടുത്തുന്നതാണ്. രാജ്യം നേരിടുന്ന പ്രശ്നങ്ങളെ മാറ്റി നിര്‍ത്തി ക്ഷേത്ര കാര്യങ്ങളില്‍ തലച്ചിടുന്ന തന്ത്രങ്ങള്‍ ആണ് നടത്തുന്നത്. ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ വേട്ടയാടുന്നു. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയെയും കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത് ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹത്തിലാണ്. മാധ്യമപ്രവര്‍ത്തകരും കൊലചെയ്യപ്പെടുന്നു. അശോക സ്തംഭത്തെ വിരൂപമാക്കി.

സംഘപരിവാറിനെ പോലെ തന്നെയാണ് കേരളത്തില്‍ ഇടത് സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. സാംസ്‌കാരിക,മാധ്യമ പ്രവര്‍ത്തകര്‍ ഇവരെ അനുസരിച്ചു മുന്നോട്ട് പോകണമെന്നാണ് പറയുന്നത്. സംസ്ഥാനത്തെ ഒരു മാധ്യമസ്ഥാപനം ഗള്‍ഫില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രിമാരെ സൃഷ്ടിച്ച സര്‍ക്കാരാണ് ഇടത് പക്ഷത്തിന്റേത്. യുഡിഎഫ് വിപുലീകരിച്ചു മുന്നോട്ട് പോകും. അധികാരം മാത്രം മുന്നില്‍ കാണാത്ത പാര്‍ട്ടികള്‍ക്ക്
മുന്നണി വിട്ട് പുറത്തു വരേണ്ടി വരും.

കോണ്‍ഗ്രസ് കാലത്ത് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ബാങ്ക് ദേശാസത്കരണം ആണ് രാജ്യത്തെ സാമ്ബത്തികമായി സുരക്ഷിതമാക്കിയത്. പിന്നീട് വന്ന മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്ബത്തിക ഘടനയെ തകിടംമറിച്ചു. രാജ്യത്തെ സമ്ബദ്ഘടന ഇന്ന് പ്രതിസന്ധിയിലാണ്. കലാകാലങ്ങളില്‍ കോണ്‍ഗ്രസ്‌ നടപ്പാക്കിയ നേട്ടങ്ങളാണ് ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ചക്ക് കാരണം. കേരളം ഭീകരമായ കടക്കെണിയിലാണ്. മറ്റു കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് പോലും നാണക്കേട് വരുന്ന തരത്തിലാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം. കെ എസ് ആര്‍ ടി സി കടക്കെണിയിലാണ്. കെ എസ് ആര്‍ ടി സി തൊഴിലാളികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും. സംഘടന ശക്തമാക്കും. സംഘപരിവാറിന്റെയും സി പി എമ്മിന്റെയും പ്രത്യയ ശാസ്ത്രത്തെ ശക്തമായി എതിര്‍ക്കും. പുനസംഘടനാ പൂര്‍ത്തിയാക്കും. അച്ചടക്കം ഉറപ്പുവരുത്താന്‍ ജില്ലാ തലത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക