ആലപ്പുഴ: സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍ക്കെതിരെ ഡി ജി പി അനില്‍ കാന്തിന് പരാതി. സരിത എസ് നായരെ കാണാനില്ല എന്നാണ് പൊലീസ് കോടതിയേ അറിയിക്കുന്നത് എന്നും എന്നാല്‍ ഇതേ സരിത എസ് നായര്‍ ദിവസേന പത്രസമ്മേളനം നടത്തുന്നുണ്ട് എന്നും അമ്ബലപ്പുഴ സ്വദേശി നാരായണന്‍ നമ്ബൂതിരി ഡി ജി പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വാറണ്ടുള്ള കേസുകളില്‍ പോലും സരിതയെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നില്ല എന്നും പരാതിയില്‍ ആരോപിക്കുന്നു. താന്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ കേസില്‍ ഹാജരാകാതിരിക്കുന്ന സരിതയെ കാണാനില്ല എന്ന മറുപടിയാണ് കോടതിയില്‍ നല്‍കുന്നത് എന്നാണ് നാരായണന്‍ നമ്ബൂതിരി പറയുന്നത്.

13 ല്‍ അധികം കേസില്‍ വാറണ്ടുള്ളയാളാണ് ദിവസേന പത്ര സമ്മേളനം നടത്തുകയും, പൊലീസ് സ്റ്റേഷനുകളില്‍ എത്തി പരാതിയും മൊഴിയും ഉള്‍പ്പടെ നല്‍കുന്നത് എന്നും നാരായണന്‍ നമ്ബൂതിരി ചൂണ്ടിക്കാട്ടി. ഇത് പൊലീസും സരിത എസ് നായരും തമ്മിലുള്ള ഒത്തുകളിയാണ് എന്നും നാരായണന്‍ നമ്ബൂതിരി ആരോപിച്ചു. എത്രയും വേഗം സരിത എസ് നായരെ അറസ്റ്റ് ചെയ്ത് വാറണ്ടുള്ള കേസുകളില്‍ ഹാജരാക്കണം എന്നും നാരായണന്‍ നമ്ബൂതിരി ഡി ജി പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. നേരത്തെ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ കേസില്‍ സരിത എസ് നായര്‍ സാക്ഷിയായിരുന്നു. മുന്‍മന്ത്രി കെ ടി ജലീല്‍ നല്‍കിയ പരാതിയിലാണ് പി സി ജോര്‍ജിനെതിരെ ഗൂഢാലോചന കേസ് എടുത്തിരുന്നത്. സരിത നായര്‍ പ്രതികള്‍ക്കെതിരെ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കുകയും ചെയ്തിരുന്നു. സോളാര്‍ സ്ഥാപിക്കാന്‍ കുടുംബ കൂട്ടായ്മയുണ്ടാക്കി സരിത എസ് നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് 74 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് അമ്ബലപ്പുഴ പ്ലാക്കുടി ഇല്ലം നാരായണന്‍ നമ്ബൂതിരിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ 2013 ല്‍ അമ്ബലപ്പുഴ പൊലീസ് കേസെടുത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക