വെള്ളിത്തിരയില്‍ തകര്‍ത്തോടുന്ന പൃഥ്വിരാജ് നായകനായ പുത്തന്‍ ചിത്രം ‘കടുവ’ തീയേറ്ററുകളിലെത്തിയത് ഏറെ വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമൊടുവിലാണ്. ‘കടുവ’യിലെ നായകന്റെ കഥ തന്റെ ജീവിതമാണെന്നും തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്നും ആരോപിച്ച്‌ പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേല്‍ നല്‍കിയ പരാതിയായിരുന്നു അതില്‍ മുഖ്യം. കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായകന്റെ പേര് കടുവാക്കുന്നേല്‍ കുര്യാച്ചന്‍ എന്നാക്കി മാറ്റിയാണ് സിനിമ തീയേറ്റുകളി​ലെത്തിയത്.

എന്നാല്‍ സിനിമാ പ്രവര്‍ത്തകരെ അമ്ബരപ്പിച്ചുകൊണ്ട് സാക്ഷാല്‍ കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ തന്നെ ‘കടുവ ‘സിനിമ കാണാനായി ഈരാറ്റുപേട്ടയിലെ സൂര്യ തിയറ്റര്‍ സമുച്ചയത്തില്‍ എത്തി. തന്റെ ജീവിത കഥാസന്ദര്‍ഭങ്ങള്‍ തന്റെ അനുവാദം കൂടാതെ ചിത്രീകരിച്ചുവെന്ന വിവാദവും കേസും സൃഷ്ടിച്ച സിനിമ ‘കടുവ’ കാണാന്‍ ഫസ്റ്റ് ഷോയ്ക്കാണ് കുറുവച്ചന്‍ എത്തിയത്. പാലായിലെ ബിജു പുളിക്കകണ്ടത്തിലാണ് ഈ വിവരം സിനിമാ പ്രേമികളെ അറിയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://m.facebook.com/story.php?story_fbid=pfbid02jK9kC7o1S96mX7Uox7dCSPius7BD37kooKk48JHReq3mnPqquQw1Dfvu8C9Lm1tcl&id=100033538104126&sfnsn=wiwspmo

ബിജു പുളിക്കകണ്ടത്തിലിന്റെ കുറിപ്പ് വായിക്കാം-

കുറുവച്ചന്‍ ചേട്ടന്റെ ദീര്‍ഘകാല സുഹൃത്തായ വക്കച്ചന്‍ പ്ലാത്തോട്ടത്തിന്റേതാണ് സൂര്യ തിയേറ്റര്‍. വക്കച്ചന്‍ ചേട്ടനും ഭാര്യയും കൂടി ഞാന്‍ മുഖാന്തിരം സ്നേഹപൂര്‍വ്വം ക്ഷണിച്ചതിനെ തുടര്‍ന്നാണ് കുറുവച്ചന്‍ ചേട്ടന്‍ ഭാര്യ മറിയമ്മ ചേച്ചിയുമൊത്ത് സിനിമ കാണാനായി സൂര്യ അറ്റ് മോസ് ഡോള്‍ബിയില്‍ എത്തിയത്.

വന്നതോ രാജകീയമായി , യു.കെ.യില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത ആ പഴയ നീല ബെന്‍സ് കാറില്‍ …. ഈരാറ്റുപേട്ടയിലെത്തിയ കുറുവച്ചന്‍ ചേട്ടന് പഴയ ആ തിളപ്പ് … നേരേ Finch Bar ലേക്ക് കയറി … ഒരു രണ്ടെണ്ണം വച്ചങ്ങനത്തി ….!!! പിന്നെ പഴയ ആ ഊര്‍ജ്ജസ്വലതയോടെ ഹോട്ടലിന് നേരേ എതിര്‍ വശമുള്ള തിയറ്ററിലേക്ക് … ഈ ചിത്രങ്ങള്‍ വക്കച്ചന്‍ ചേട്ടനാണ് എനിക്കയച്ചു തന്നതും.

അദ്ദേഹത്തിന്റെ വരവറിഞ്ഞ് ടൗണിലെയും, തിയറ്ററില്‍ വന്നവരും അടക്കം ധാരാളം പേര്‍ തടിച്ചു കൂടി. സെല്‍ഫിയും ഫോട്ടോയും വീഡിയോയും എടുക്കാന്‍ തിക്കിത്തിരക്കി … ഇത് കണ്ട് എനിക്ക് നാണമായി ബിജൂ … എന്നാ കുറുവച്ചന്‍ ചേട്ടന്‍ എന്നോടു പറഞ്ഞത്. ഷാജി കൈലാസും താനുമായി ഒന്നിരുന്ന് ആലോചിച്ച്‌ ഇതിലും എത്രയോ ഭംഗിയായി ഈ ചിത്രം എടുക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായം പറഞ്ഞു.

കുറുവച്ചന്റെ പരാതി

കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണ് തന്റെ പേരെന്നും സിനിമയില്‍ പൃഥ്വിരാജിന്റെ കഥാപാത്രം കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളതെന്നുമായിരുന്നു കറുവാച്ചന്റെ പരാതി. ഒരു ഐ.പി.എസ്. ഓഫീസറുമായി താന്‍ നടത്തിയ നിയമയുദ്ധം അക്കാലത്ത് മാധ്യമങ്ങളിലുള്‍പ്പെടെ വന്നിരുന്നു. ഇതേ വിഷയത്തില്‍ സിനിമ ചെയ്യാമെന്ന് വ്യക്തമാക്കി രഞ്ജി പണിക്കര്‍ ഒരിക്കല്‍ സമീപിച്ചിരുന്നു. മോഹന്‍ലാലിനെയോ സുരേഷ് ഗോപിയെയോ നായകനാക്കി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതു നടന്നില്ല. ഇതിനുശേഷമാണ് ജിനു വര്‍ഗീസ് എബ്രഹാം കടുവ എന്ന പേരില്‍ സിനിമ ഒരുക്കുന്നതെന്നും ഇതു തന്റെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നാണ് കറുവാച്ചന്റെ പരാതിയില്‍ പറഞ്ഞിരുന്നത്.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക