ആൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷന്റെ (AIBPARC) ആഭിമുഖ്യത്തിൽ ബാങ്കിംഗ് മേഖലയിലെ മറ്റു സഹോദര സംഘടനകളായ AKBRF, AIBOC, BEFI, AIIEA എന്നിവരുടെ സഹകരണത്തോടെ സാമൂഹ്യ, രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾ , സാംസ്ക്കാരിക നായകർ തുടങ്ങിയവരെ പങ്കെടുപ്പിച്ചു കൊണ്ട് ബാങ്ക് ദേശസാൽക്കരണത്തിന്റെ 53-ാം വാർഷിക ദിനം -ജൂലൈ19 – ബാങ്ക് റിട്ടയറീസിന്റെ അവകാശ ദിനമായി സംയുക്തമായി കേരളത്തിലെ എല്ലാ ജില്ലകളിലും ആചരിച്ചു. പെൻഷൻ പരിഷ്കരിക്കുക, ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തന്നെ അപകടപ്പെടുത്തുന്ന തരത്തിൽ പൊതുമേഖല ബാങ്കുകളെ സ്വകാര്യ വ്യവസായ ഗ്രൂപ്പുകൾക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കുക, വിരമിച്ച ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ബാങ്കുകൾ വഹിക്കുക
എന്നിവയടക്കമുള്ള സുപ്രധാന ആവശ്യങ്ങൾ ഉയർത്തിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധങ്ങളായ പ്രതിഷേധ മാർഗങ്ങളിലൂടെ
‘റീട്ടയറീസ് ഡിമാൻഡ്‌സ് ഡേ ‘ ആചരിച്ചത്.

തിരുവനന്തപുരത്ത് രാജ്ഭവന് മുൻപിൽ നടന്ന ധർണ മുൻ സ്പീക്കർ ശ്രീ.വി.എം.സുധീരൻ ഉൽഘാടനം ചെയ്തു . കൊച്ചിയിൽ റിസർവ് ബാങ്കിന്റെ മുൻപിൽ നടന്ന ധർണ BEFI ദേശീയ പ്രസിഡണ്ട് ശ്രീ. സി.ജെ. നന്ദകുമാറും കോഴിക്കോട്ട് മാനാഞ്ചിറ സ്റ്റേറ്റ് ബാങ്കിന്റെ മുന്നിൽ AllEA വൈസ് പ്രസിഡണ്ട് ശ്രീ പി.പി.കൃഷ്ണനും പാലക്കാട്ട് ഹെഡ് പോസ്റ്റോഫീസിനു മുൻപിൽ BEFI കേന്ദ്ര കമ്മിറ്റി അംഗം ശ്രീ സജി.ഒ. വർഗീസും തീരുവല്ലയിൽ KSRTC ക്കു മുൻപിൽ മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ശാന്തമ്മ വർഗീസും കണ്ണൂരിൽഹെഡ് പോസ്റ്റോഫീസിനു മുൻപിൽ AIBPARC ഡെപ്യൂട്ടി സെക്രട്ടറി എ. മനോഹറും ആലപ്പുഴയിൽ AIBPARC ജില്ലാ പ്രസിഡണ്ടു ജി രാജശേഖരൻ നായരും മലപ്പുറത്ത് സിവിൽ സ്റ്റേഷനു സമീപംAKBRF. ജില്ലാ സെക്രട്ടറി പി.വിജയകുമാറും ധർണ ഉൽഘാടനം ചെയ്തു. തൃശൂരിൽ നടന്ന സെമിനാർ AIBPARC ഗവേണിംഗ് കൗൺസിൽ അംഗം കെ.ഒ. ദേവസിയും ഉൽഘാടനം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെബിനാറുകൾ

കോട്ടയത്തു KTU പ്രഥമ വൈസ് ചാൻസിലർ ഡോ. കുഞ്ചറിയ പി ഐസക്കും എറണാകുളത്ത് സ.കെ. ചന്ദ്രൻ പിള്ളയും കോഴിക്കോട്ട് AIBOC മുൻ ജനറൽ സെക്രട്ടറി ശ്രീ തോമസ് ഫ്രാങ്കോയും ആലപ്പുഴയിൽ AlBOC മുൻ സംസ്ഥാന സെക്രട്ടറി വി.കെ. പ്രസാദും ഉൽഘാടനം ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക