തിരുവനന്തപുരം: കേരളീയം 2023ല്‍ അനുഭവപ്പെടുന്ന തിരക്കിനെ കുറിച്ച്‌ കുറിപ്പുമായി മന്ത്രി പി രാജീവ്. വളരെ അടുത്തായിരുന്നിട്ടും വാഹനം കനകക്കുന്നിലേക്ക് എത്തിച്ചേരാൻ അരമണിക്കൂറിലധികം സമയമെടുത്തു. കനകക്കുന്നിലെത്തിയപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 100 മീറ്റര്‍ ദൂരം നടക്കാൻ 5 മിനുട്ടിലധികം സമയം വേണ്ടിവന്നു.’രാജ്യമാകെ കേരളത്തിലേക്ക്, കേരളമാകെ തലസ്ഥാനത്തേക്ക്’ എന്നെഴുതിയ പരസ്യ ബാനര്‍ റോഡരികില്‍ കണ്ടുകൊണ്ടാണ് കനകക്കുന്നിലേക്ക് പോയത്. പരസ്യവാചകം അക്ഷരാര്‍ത്ഥത്തില്‍ സത്യം തന്നെ. അത്രയും ആള്‍ക്കാരാണ്. കുടുംബമായും സുഹൃത്തുക്കള്‍ക്കൊപ്പവും പ്രായഭേദമന്യെ ജനങ്ങള്‍ ഒഴുകിയെത്തുകയാണെന്നും രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാൽ കേരളീയവുമായി ബന്ധപ്പെട്ടുള്ള ധൂർത്തിനെ കുറിച്ച് വ്യാപക വിമർശനങ്ങളാണ് വിവിധ ഗോളുകളിൽ നിന്ന് ഉയരുന്നത്. സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ക്ഷേമ പെൻഷനുകൾ മാസങ്ങളായി മുടങ്ങിയിരിക്കുന്നു. വൈദ്യുതി ചാർജ് വർദ്ധന, നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ്, സപ്ലൈകോയിലെ സാധനങ്ങളുടെ ലഭ്യതയില്ലായ്മ, കരാറുകാർക്കുള്ള കുടിശ്ശിക, കെഎസ്ആർടിസിയിലെ ശമ്പളം മുടക്കം, കാർഷിക സബ്സിഡികളുടെ അപര്യാപ്തത നികുതിഭാരം എന്നിങ്ങനെ വിവിധങ്ങളായ പ്രശ്നങ്ങൾ കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുമ്പോൾ കേരളത്തിൽ എന്തോ വലിയ വികസനം നടക്കുന്നു എന്നും ഇങ്ങോട്ട് കൂടി നിക്ഷേപം ആകർഷിക്കുന്നു എന്നെല്ലാം അവകാശവാദങ്ങൾ മുഴക്കി നടത്തുന്ന ധൂർത്താണ് കേരളീയം എന്ന വിലയിരുത്തലിലാണ് പൊതുജനങ്ങൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പി രാജീവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: “രാജ്യമാകെ കേരളത്തിലേക്ക്, കേരളമാകെ തലസ്ഥാനത്തേക്ക്” എന്നെഴുതിയ പരസ്യബാനര്‍ റോഡരികില്‍ കണ്ടുകൊണ്ടാണ് ഇന്നലെ കനകക്കുന്നിലേക്ക് പോയത്. വളരെ അടുത്തായിരുന്നിട്ടും ഞങ്ങളുടെ വാഹനം കനകക്കുന്നിലേക്ക് എത്തിച്ചേരാൻ അരമണിക്കൂറിലധികം സമയമെടുത്തു. കനകക്കുന്നിലെത്തിയപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 100 മീറ്റര്‍ ദൂരം നടക്കാൻ 5 മിനുട്ടിലധികം സമയം വേണ്ടിവന്നു. പരസ്യവാചകം അക്ഷരാര്‍ത്ഥത്തില്‍ സത്യം തന്നെ. അത്രയും ആള്‍ക്കാരാണ്. കുടുംബമായും സുഹൃത്തുക്കള്‍ക്കൊപ്പവും പ്രായഭേദമന്യെ ജനങ്ങള്‍ ഒഴുകിയെത്തി.

മേക്കര്‍ വില്ലേജില്‍ നിന്നുള്ള കമ്ബനികളുടെ സ്റ്റാളുകള്‍ കാണാൻ അല്‍പ്പസമയം ചിലവഴിച്ചു. കേരളം ആധുനിക വ്യവസായമേഖലയില്‍ കൈവരിക്കുന്ന നേട്ടങ്ങളുടെ ചിത്രമാണ് ഈ സ്റ്റാളുകള്‍. കുടുംബശ്രീ കഫേയില്‍ പോയി വനസുന്ദരി കഴിക്കണമെന്ന ആഗ്രഹത്തോടെയാണ് കനകക്കുന്നിലേക്ക് വന്നത്. പക്ഷേ ഒരു മണിക്കൂര്‍ കാത്തുനിന്നാലും തീരാത്ത വരിയുണ്ടായതിനാല്‍ വനസുന്ദരിക്കായി മറ്റൊരു ദിവസം വരാമെന്നുവച്ച്‌ സെൻട്രല്‍ സ്റ്റേഡിയത്തിലേക്ക് പോയി.

സെൻട്രല്‍ സ്റ്റേഡിയത്തിലാണ് പരമ്ബരാഗത വ്യവസായങ്ങളുടെ സ്റ്റാളുകള്‍ ഒരുക്കിയിട്ടുള്ളത്. അതിനടുത്തുതന്നെയാണ് തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലുകളുടെയും സ്റ്റാളുകള്‍. കേരളത്തിലെ ഫൈവ് സ്റ്റാര്‍ റസ്റ്ററൻ്റുകളുടെ സ്റ്റാളുകള്‍ കൂടി സന്ദര്‍ശിക്കാൻ പോയപ്പോള്‍ അവിടെയും വലിയ തിരക്ക്. എന്തുകൊണ്ടാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും റസ്റ്ററൻ്റുകളുമുള്ള സംസ്ഥാനം കേരളമായത് എന്നതിനുള്ള ഉത്തരം കൂടിയായിരുന്നു ആ കാഴ്ച. ഒരുപക്ഷേ കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ ട്രേഡ് ഫെയര്‍ കൂടിയായിരിക്കും ഈ കേരളീയം. ആദ്യത്തെ കേരളീയം ഇത്ര മനോഹരമെങ്കില്‍ ഇനി വരാൻ പോകുന്ന കേരളീയങ്ങളെക്കുറിച്ച്‌ പറയേണ്ടതില്ലല്ലോ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക