ഇസ്രയേൽ-ഹമാസ് പോരാട്ടത്തിൽ നിലപാട് വ്യക്തമാക്കി സിപിഎംകേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജ. ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ശൈലജ നിലപാട് വ്യക്തമാക്കിയത്. ‘ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും’ മുൻ മന്ത്രി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. അതോടൊപ്പം 1948 മുതൽ പലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രയേലും അവർക്ക് പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാർഥ്യം മറച്ചുവെക്കാൻ കഴിയില്ലെന്നും കുറിപ്പിൽ ശൈലജ വ്യക്തമാക്കി.

ഹമാസ് ഭീകരർ എന്ന ശൈലജയുടെ പ്രയോഗം വളരെയധികം ചർച്ച ചെയ്യപ്പെടുകയാണ്. പലസ്തീൻ അനുകൂല നിലപാടുള്ള സിപിഎം ഹമാസിനെ ഭീകര സംഘടന എന്ന് വിശേഷിപ്പിക്കാറില്ല. പലസ്തീൻ പോരാളികൾ ആയിട്ടാണ് സിപിഎം ഈ സംഘടനയെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജ നടത്തിയ ‘ഭീകരർ’ എന്ന പ്രയോഗം സിപിഎം തള്ളിപ്പറയുമോ എന്നതാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്ന വിഷയം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോസ്റ്റിന്റെ പൂർണ്ണരൂപം: അധികാരഭ്രാന്തിന്റെയുംപണക്കൊതിയുടെയുംഅനന്തരഫലമാണ്യുദ്ധങ്ങൾ.നിഷ്കളങ്കരായഅനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതികൊടുക്കപ്പെടുന്നു. ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കംകെടുത്തുന്നു. ഇസ്രയേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെമന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും.

അതോടൊപ്പം 1948 മുതൽ പലസ്തീൻജനതഅനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേതോതിലുള്ളഭീകരതയാണെന്നും അതിനു കാരണക്കാർഇസ്രയേലുംഅവർക്ക് പിന്തുണ നൽകുന്ന സാമ്രാജ്യത്വശക്തികളുമാണെന്ന യാഥാര്ഥ്യം മറച്ചുവെക്കാൻകഴിയില്ല. മുതലാളിത്ത ലാഭക്കൊതിയുടെസൃഷ്ടിയായയുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെനോക്കി നെടുവീർപ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടി ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക