കൊച്ചി: മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇ ഡി നോടീസ്. കിഫബിയിലെ സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ ഡി നോട്ടീസ്. ചൊവ്വാഴ്ച ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. കിഫ്ബിയിലേക്ക് വിദേശത്ത് നിന്ന് പണമെത്തിയതുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.

ഫെമ ആക്ടിലെ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക്കിന് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. വിദേശ വിനിമയ ചട്ടം ലംഘിച്ച്‌ കേരളത്തിലേക്ക് നിയമ ലംഘനത്തിലൂടെ പണം കൊണ്ടു വന്നു എന്നതാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഒരു വര്‍ഷം മുന്‍പ് നിയമലംഘനം ചൂണ്ടിക്കാട്ടിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദായ നികുതി വകുപ്പും ഈ കേസില്‍ അന്വേഷണം നടത്തിയിരുന്നു. നിയമലംഘനം നടക്കുന്ന സമയത്ത് ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്കായിരുന്നു കിഫ്ബി വൈസ് ചെയര്‍മാന്‍. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു കിഫ്ബി ചെയര്‍മാന്‍. ഇഡിയുടെ ജോയിന്റ് ഡയറക്ടറാണ് തോമസ് ഐസക്കിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷക്കാലമായി ഇഡി അന്വേഷിക്കുന്ന കേസാണ് ഇത്. ഈ കേസിലാണ് ഇപ്പോള്‍ സുപ്രധാന നടപടിയിലേക്ക് ഇഡി കടക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക