മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്ബനിയിലെ മൂന്ന് ജീവനക്കാര്‍ ഇഡി ഓഫീസില്‍ ഹാജരായി. സിഎംആര്‍എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുരേഷ് കുമാര്‍, മാനേജര്‍ ചന്ദ്രശേഖരന്‍, ഐടി ഹെഡ് അഞ്ജു എന്നിവരാണ് ചോജ്യം ചെയ്യലിന് ഹാജരായത്.

സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത അടക്കം നാല് പേര്‍ക്കാണ് ഇഡി നോട്ടീസ് നല്‍കിയത്. എന്നാല്‍ കര്‍ത്ത ഇതുവരെ ഹാജരായിട്ടില്ല.വീണാ വിജയനും ഇവരുടെ കമ്ബനിയായ എക്‌സാലോജിക്കിനും സിഎംആര്‍എല്‍ പണം നല്‍കിയത് ഏത് സാഹചര്യത്തിലാണ്, എത്ര പണം നല്‍കി തുടങ്ങിയ കാര്യങ്ങളാണ് സിഎംആര്‍എലിലെ ഉദ്യോഗസ്ഥരോട് ഇഡി തേടുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഐടി സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്‍റിന്‍റെ പേരിലാണ് എക്‌സാജോലിക്കിന് പണം നല്‍കിയതെന്നായിരുന്നു നേരത്തേ സിഎംആര്‍എലിന്‍റെ വിശദീകരണം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഐടി ഹെഡിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക