കഴിഞ്ഞ ആഴ്ചകളിലായി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് പി സി ജോര്‍ജിന്റെ ഭാര്യയുടെ വാക്കുകള്‍ ആയിരുന്നു. ‘എന്റെയീ കൊന്ത ഉണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും’ എന്നായിരുന്നു പി സി ജോര്‍ജിന്റെ ഭാര്യ ഉഷയുടെ പ്രതികരണം. ജോര്‍ജിന്റെ ഭാര്യ പൊട്ടിത്തെറിച്ച്‌ അഞ്ചാം ദിനം തന്നെ പിണറായിയെ തേടിയെത്തിയത് വമ്ബന്‍ രാഷ്ട്രീയ വിവാദങ്ങള്‍ ആയിരുന്നു.

ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തി എന്ന ആരോപണം നേരിട്ട് മന്ത്രി സജി ചെറിയാൻ രാജിവെച്ചു ഒഴിയാൻ നിർബന്ധിതനായി. പിന്നാലെ കെ കെ രമയ്ക്കെതിരെ എന്ന് മണി നടത്തിയ അധിക്ഷേപ പ്രസ്താവനകളും മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി. മയക്കുമരുന്ന് കേസ് പ്രതിയെ രക്ഷിക്കാൻ വർഷങ്ങൾക്ക് മുമ്പ് അഭിഭാഷകനായി ഇരിക്കെ മന്ത്രി ആന്റണി രാജു നടത്തിയ അട്ടിമറികളും അതിന് പേരിൽ അദ്ദേഹം നേരിടുന്ന കേസും ഞായറാഴ്ചയാണ് ഉയർന്നുവന്നത്. കോടതിയിൽനിന്നു തൊണ്ടിമുതൽ മാറ്റി എന്നാണ് ആന്റണി രാജ്യം നേരിടുന്ന ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറ്റവുമൊടുവിലായി തോമസ് ഐസക്കിന് എൻഫോഴ്സ്മെൻറ് നോട്ടീസ് ലഭിച്ച സംഭവമാണ് പിണറായി വിജയന് തിരിച്ചടിയായിരിക്കുന്നത്. വിദേശനാണ്യ വിനിമയ ചട്ടങ്ങൾ കിഫ്ബി ലംഘിച്ചു എന്ന കുറ്റകൃത്യത്തിന് പേരിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് തോമസ് ഐസക്കിന് വിളിപ്പിച്ചിരിക്കുന്നത്. കുറ്റകൃത്യം നടന്ന സമയത്ത് ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക് ആയിരുന്നു കിഫ്ബിയുടെ വൈസ് ചെയർമാൻ. മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു കിഫ്ബി ചെയർമാൻ. അതുകൊണ്ടുതന്നെ എൻഫോഴ്സ്മെൻറ് പിണറായിയെ ചോദ്യം ചെയ്യലിന് വിളിച്ചു വരാനുള്ള സാധ്യതയും കൂടുതലാണ്. മുഖ്യമന്ത്രിയെ കേസിൽ പ്രതിചേർക്കാനും സാധ്യതയുണ്ട്.

നിലവിൽ സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ നാണയ വിനിമയ ചട്ടങ്ങൾ കിഫ്ബി ലംഘിച്ചു എന്ന കേസിൽ പ്രതിയായാൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുക ബുദ്ധിമുട്ടാകും. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ പോലും സിപിഎമ്മിന് അത് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. കിഫ്ബി വഴി നടത്തിയ കടമെടുക്കലുകൾ സംസ്ഥാനത്തിന് അധിക വായ്പ അനുവദിക്കുന്നതിന് തടസ്സമായി നിൽക്കുന്നുണ്ട്. അങ്ങനെ എല്ലാതരത്തിലും പിണറായി അഭിമുഖീകരിക്കുന്നത് വലിയ രാഷ്ട്രീയ പ്രതിസന്ധിയെ ആണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക