മുംബൈ: പെണ്‍കുട്ടി സാരി ഉടുത്തുകൊണ്ട് പിന്നോട്ട് ചാടിയ (Back flip) വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ആളുകള്‍ പലപ്പോഴും നൃത്തവും വ്യായാമവും ചെയ്യുന്ന വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുകയും അത് വൈറലാകാറുമുണ്ട്. ഇവയില്‍ ചിലത് കൂടുതല്‍ വൈറലാകുകയും ചെയ്യുന്നു. ഡാന്‍സ് വീഡിയോകളില്‍ ബാക് ഫ്ലിപ് ചെയ്യുന്നതും തരംഗമായി മാറിയിരിക്കുകയാണ്. പെണ്‍കുട്ടികളാണ് ഇതില്‍ വിദഗ്ധര്‍.

വൈറലായ ഈ വീഡിയോയില്‍, ഒരു പെണ്‍കുട്ടി സ്‌കൂടിയില്‍ നിന്നുകൊണ്ട് ബാക് ഫ്‌ലിപ് ചെയ്യുന്നു. ഇത് കണ്ട് കാഴ്ചക്കാര്‍ ഞെട്ടി. പെണ്‍കുട്ടി പരമാവധി ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല. വീഡിയോയില്‍ സാരി ഉടുത്ത പെണ്‍കുട്ടി സ്‌കൂടിയില്‍ നില്‍ക്കുന്നത് കാണാം. ഒറ്റയടിക്ക് അവള്‍ പിന്നിലേക്ക് ചാടി. പക്ഷേ താഴെ എത്തിയത് ശരിയായില്ല, അവള്‍ വീണു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് കണ്ട് സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ പരിഹസിക്കുകയും ട്രോളുകയും ചെയ്തു. എന്നാല്‍ ചിലര്‍ പെണ്‍കുട്ടിയുടെ പരിശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തു. gujarati_jalso_official എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ വീഡിയോ കാണുകയും 29,000 ത്തിലധികം ആളുകള്‍ വീഡിയോ ലൈക് ചെയ്യുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക