ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പെട്രോള്‍ തീര്‍ന്നുപോകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയില്‍ നിര്‍മ്മിക്കുന്ന ബയോ എത്തനോള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഗഡ്കരിയെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആഴത്തിലുള്ള കിണര്‍ വെള്ളത്തില്‍ നിന്ന് ഗ്രീന്‍ ഹൈഡ്രജന്‍ ഉണ്ടാക്കി കിലോയ്ക്ക് 70 രൂപയ്ക്ക് വില്‍ക്കാം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പെട്രോള്‍ തീര്‍ന്നുപോകുമെന്നും അതിനാല്‍ ഫോസില്‍ ഇന്ധനം രാജ്യത്ത് നിരോധിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കര്‍ഷകര്‍ ഭക്ഷണം നല്‍കുന്നവര്‍ മാത്രമല്ലെന്നും ഊര്‍ജദാതാക്കളാകേണ്ടതിന്റെ ആവശ്യകതയും ഗഡ്കരി എടുത്തുപറഞ്ഞു. ഗോതമ്ബും നെല്ലും ചോളവും നട്ടുവളര്‍ത്തി ഒരു കര്‍ഷകനും തന്റെ ഭാവി മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ അകോലയില്‍ വ്യാഴാഴ്ച പഞ്ചബ്രാവു ദേശ്മുഖ് കൃഷി വിദ്യാപീഠം ഗഡ്കരിക്ക് ഓണററി ഡോക്‌ടര്‍ ഓഫ് സയന്‍സ് (ഡിഎസ്‌സി) ബിരുദം സമ്മാനിച്ചിരുന്നു. ഈ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ വൈസ് ചാന്‍സലര്‍ ഡോ മോത്തിലാല്‍ മദന്‍, വിസി ഡോ വിലാസ് ഭലെ, രജിസ്ട്രാര്‍, ഫാക്കല്‍റ്റി ഡീന്‍സ്, പ്രൊഫസര്‍മാര്‍, അധ്യാപകര്‍, ബിരുദ വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക