മോഹന്‍ലാല്‍ ചിത്രം താണ്ഡവത്തില്‍ കൂടി മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് കിരണ്‍ റാത്തോര്‍. തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാം സജീവമായ താരം മലയാളത്തില്‍ കൂടാതെ തമിഴ്,തെലുങ്, ഹിന്ദി ചിത്രങ്ങളിലും സജീവമായിരുന്നു.

ഈ ഭാഷ ചിത്രങ്ങളില്‍ എല്ലാം തന്നെ മികച്ച പ്രകടനം ആയിരുന്നു താരം കാഴ്ച വെച്ചത്. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇടയ്ക്ക് സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരം എന്ത് ജോലി ചെയ്താണ് ജീവിക്കുന്നത് എന്ന സംശയം ആയിരുന്നു ആരാധകര്‍ക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴിതാ സിനിമ ഇല്ലാതെ തന്നെ വരുമാനത്തിനായി ഒരു പുതിയ ബിസിനസ് തുടങ്ങിയിരിക്കുകയാണ്. തന്നോട് ആരാധകര്‍ക്ക് സംസാരിക്കാന്‍ വേണ്ടി ഒരു വെബ്സൈറ്റ് ആണ് താരം ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. വലിയ പ്രതിഫലം ആണ് ആരാധകരുമായി സംസാരിക്കുന്നതിനു താരം ഈടാക്കുന്നതും.ആരാധകരുമായി വീഡിയോ കാള്‍ ചെയ്യാനും സംസാരിക്കാനും ഒക്കെ ഉള്ള സൗകര്യവും താരം ഒരുക്കിയിട്ടാണ് ഇങ്ങനെ ഒരു ബിസിനസ് ആരംഭിച്ചിരിക്കുന്നത്. താനുമായി ഫോണ്‍ വിളിച്ച്‌ മാത്രം ആരാധകര്‍ക്ക് സംസാരിച്ചാല്‍ മതിയെങ്കില്‍ അഞ്ച് മിനിട്ടിനു പതിനാലായിരം രൂപ ആണ് താരം വിളിക്കുന്നവരില്‍ നിന്നും ഈടാക്കുന്നത്.

അത് അല്ല വീഡിയോ കാള്‍ ആണ് ചെയ്യേണ്ടത് എങ്കില്‍ ഒരു മിനിട്ടിനു ആയിരം രൂപ എന്ന കണക്കില്‍ ഇരുപത്തി അഞ്ച് മിനിട്ടിന് ഇരുപത്തി അയ്യായിരം രൂപ ആണ് താരം ഈടാക്കുന്നത്. നടിയുടെ ചിത്രങ്ങള്‍ മാത്രം കണ്ടാല്‍ മതി എങ്കില്‍ അതിനു വേണ്ടി നല്‍കേണ്ടത് നാലായിരം രൂപയും ആണ്. ഇങ്ങനെ ആണ് വെബ്സൈറ്റ് സന്ദര്‍ശിക്കാനുള്ള വിവരങ്ങള്‍. എന്തായാലും നല്ലൊരു വരുമാന മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക