കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന നിരവധി ചിത്രങ്ങളും വിഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കാറുണ്ട്. അത്തരത്തിൽ ഏറെ ശ്രദ്ധനേടുകയാണ് പാട്ട് പാടുന്ന പക്ഷിയുടെ വിഡിയോ. പക്ഷികളും മൃഗങ്ങളുമൊക്കെ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതും ചില വാക്കുകൾ ഉച്ചരിക്കുന്നതുമൊക്കെ നാം കണ്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു പാട്ട് തന്നെ പാടുന്ന പക്ഷിയുടെ വിഡിയോയാണ് ഇപ്പോൾ ഏറെ കൗതുകമാകുന്നത്. സിനിമ പ്രേമികൾ എക്കാലത്തും ഓർത്തുവയ്ക്കുന്ന ഹാരി പോട്ടർ തീം സോങ് ആണ് ഈ പക്ഷി പാടുന്നത് എന്നതും ഏറെ ശ്രദ്ധേയം.

സെഫിർ എന്ന യൂറോപ്യൻ സ്റ്റർലിംഗ്‌ ആണ് വിഡിയോയിൽ ഉള്ളത്. ഉടമയുടെ കൈയിൽ ഇരുന്ന് ഹാരി പോട്ടർ തീം സോങ് ആലപിക്കുന്ന ഈ കുഞ്ഞ് പക്ഷിയുടെ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിക്കഴിഞ്ഞു. അനിമൽസ് ഡൂയിങ് തിങ്ങ്സ് എന്ന സോഷ്യൽ മീഡിയ പേജിലൂടെയാണ് വിഡിയോ ആദ്യമായി പങ്കുവയ്ക്കപ്പെട്ടത്. പിന്നീട് നിരവധി ആളുകൾ ഏറ്റെടുത്ത വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് കാഴ്‌ചക്കാരെയും നേടിക്കഴിഞ്ഞു. ദൃശ്യങ്ങൾക്ക് കമന്റുകളുമായി എത്തുന്നവരും നിരവധിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം നേരത്തെയും ടിക് ടോക് വിഡിയോയിലൂടെ ശ്രദ്ധിക്കപെട്ടതാണ് സെഫിർ. ഉടമയായ ഫെൻ ആണ് പക്ഷിയെ പാട്ടുകൾ പാടാനും സംസാരിക്കാനുമൊക്കെ പരിശീലനം നൽകുന്നത്. ഇരുവരും ഒന്നിച്ചുള്ള നിരവധി വിഡിയോകൾ നേരത്തെയും വലിയ രീതിയിൽ വൈറലായിരുന്നു. എന്തായാലും ഇത്തവണയും പക്ഷിയുടെ പാട്ട് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഹാരി പോട്ടർ ഫാനാണ് ഈ കുഞ്ഞ് പക്ഷി എന്നാണ് പലരും വിഡിയോയ്ക്ക് കമന്റുകൾ നൽകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക