കൊച്ചി: ഷാര്‍ജാ ഷെയ്ഖിനെ വിദേശകാര്യമന്ത്രാലയം അറിയാതെ വഴി തിരിച്ച്‌ ക്ലിഫ് ഹൗസില്‍ എത്തിച്ചെന്ന സ്വപ്ന സുരേഷിന്റെ ആരോപണം ഗുരുതരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ഇക്കാര്യം സംസ്ഥാന പൊലീസ് അന്വേഷിക്കണം. വിദേശകാര്യ വകുപ്പിന് പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവോ, പൊതുപ്രവര്‍ത്തകരോ ആരെങ്കിലും ഒരാള്‍ കത്തെഴുതിയാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് വി മുരളീധരന്‍ കൊച്ചിയില്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണമാണ് സത്യം പുറത്തു വരാന്‍ നല്ലത്. മുഖ്യമന്ത്രി എന്തിനാണ് സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നത്. സിബിഐ അന്വേഷണത്തിന് ഒന്നുകില്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണം. അല്ലെങ്കില്‍ ഹൈക്കോടതി ഉത്തരവിടണമെന്ന് മുരളീധരന്‍ പറഞ്ഞു. സ്വര്‍ണക്കടത്തില്‍ നടന്നത് ആസൂത്രിത രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം മുരളീധരന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കരാര്‍ ജീവനക്കാരന് എങ്ങനെ സംസ്ഥാന സര്‍ക്കാര്‍ ഡിപ്പോമാറ്റിക് ഐഡി കാര്‍ഡ് നല്‍കി? ഡിപ്ലോമാറ്റിക് ഐഡി കൊടുത്ത കാര്യത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രി മറന്നു വച്ച ബാഗ് എന്തിന് ഡിപ്ലോമാറ്റിക് ചാനലിലൂടെ കൊണ്ടുപോയി? മുരളീധരന്‍ ചോദിച്ചു. വിദേശ പൗരനായ ആള്‍ ഡിപ്ലോമാറ്റല്ല. യുഎഇ കോണ്‍സലിലെ കരാര്‍ ജീവനക്കാരന് കേരള സര്‍ക്കാര്‍ നയതന്ത്ര പരിരക്ഷ നല്‍കിയത് കേരള സര്‍ക്കാരിലെ ഉന്നതരായ ചില ആളുകള്‍ക്ക് രാജ്യവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നതിനും, കള്ളക്കടത്ത് ഉള്‍പ്പടെ ചെയ്യുന്നതിന് വേണ്ടിയാണെന്നും മുരളീധരന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക