ന്യൂഡല്‍ഹി: വാഹനാപകടങ്ങള്‍ ഇന്ത്യയുടെ നിരത്തുകളില്‍ പുതുമയല്ല. പക്ഷെ ഈ അപകടം സമൂഹമാദ്ധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയ്‌ക്ക് തിരികൊളുത്തിയിരിക്കുകയാണ്. വാഹനം ഇടിച്ചത് മനുഷ്യരെയല്ലെന്നതാണ് ശ്രദ്ധേയം. കാടിറങ്ങി റോഡിലെത്തിയ ഒരു പുളളിപ്പുലി ഓടിയെത്തിയ കാറിന് അടിയില്‍ പെടുകയായിരുന്നു.

പുലിയെ ഇടിച്ച ഉടനെ തന്നെ ഡ്രൈവര്‍ കാര്‍ നിര്‍ത്തിയതിനാല്‍ ജീവന് അപകടമുണ്ടായില്ല. പക്ഷെ കാറിന്റെ ബോണറ്റില്‍ പുലി കുടുങ്ങിപ്പോയി. ശരീരത്തിന്റെ പിന്‍കാലുകള്‍ ഉള്‍പ്പെടെ പുലിയുടെ പകുതിഭാഗം കാറിന്റെ ബോണറ്റിലും മുന്‍ഭാഗത്തെ ടയറിനിടയിലും കുടുങ്ങി. ഇതോടെ പുറത്തുകടക്കാനാകാതെ പുലിയും കണ്‍ഫ്യൂഷനിലായി. എതിര്‍ദിശയില്‍ പോയ ട്രക്ക് ഡ്രൈവര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം കാറിന്റെ ഡ്രൈവര്‍ വാഹനം അല്‍പം പിന്നോട്ട് എടുത്തതോടെയാണ് പുലിക്ക് രക്ഷപെടാന്‍ സാധിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാഹനത്തിന്റെ അടിയിലായിരുന്ന പുലിയുടെ വാല്‍ഭാഗത്തും ശരീരത്തും ഗുരുതരമായ പരിക്കേറ്റതായാണ് നിഗമനം. വാഹനത്തിന്റെ അടിയില്‍ നിന്ന് പുറത്തെത്തിയതോടേ മുറിവിന്റെ വേദന മറന്ന് തിരിച്ചുകിട്ടിയ ജീവനും കൊണ്ട് പുലി കാട്ടിലേക്ക് ഓടിപ്പോകുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

ഗതാഗത മന്ത്രാലയത്തെയും ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരിയെയും ഒക്കെ ടാഗ് ചെയ്ത് ട്വിറ്ററില്‍ ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വനമേഖലയില്‍ വന്യജീവികളുടെ സൈ്വര്യ സഞ്ചാരത്തിന് വഴിയൊരുക്കണമെന്ന ആവശ്യത്തോടെയും ദൃശ്യങ്ങള്‍ പങ്കുവെയ്‌ക്കുന്നുണ്ട്. അലക്ഷ്യമായ ഡ്രൈവിങ് ആണ് അപകടത്തിന് ഇടയാക്കിയതെന്ന കുറ്റപ്പെടുത്തലുകളും കുറവല്ല. നമ്മുടെ റോഡിന്റെ പൊതു അവസ്ഥയാണിതെന്ന് പഴിചാരുന്നവരും കൂട്ടത്തിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക