
കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വിളിച്ച സ്ത്രീയോട് നിരുത്തരവാദപരമായി പെരുമാറിയ താത്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു. എല്ലിന്റെ ഡോക്ടറുണ്ടോ എന്നറിയാന്‍ വിളിച്ച സ്ത്രീയോട് ധിക്കാരമായി സംസാരിച്ച ജീവനക്കാരിയെയാണ് പിരിച്ചുവിട്ടത്. സംഭവത്തിന്റെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു.
ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം ആശുപത്രി വികസന സമിതിയോഗം ചേര്‍ന്ന് ജീവനക്കാരിയെ പുറത്താക്കിയത്. കഴിഞ്ഞ ദിവസം എല്ലിന്റെ ഡോക്ടറുണ്ടോ എന്ന് ചോദിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വിളിച്ച സ്ത്രീയ്ക്ക് ഡോക്ടര്‍ അവധി അല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാകും എന്നായിരുന്നു ജീവനക്കാരി നല്‍കിയ മറുപടി. ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ഇതേ മറുപടി തന്നെയാണ് വീണ്ടും നല്‍കിയത്.