കോട്ടയം മെഡിക്കൽ കോളജിന് സമീപത്ത് ബസുകളുടെ മത്സരയോട്ടത്തിൽ അപകടം. നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ ഒന്നിന് പിന്നാലെ മറ്റൊന്നായി ബസുകൾ ഇടിച്ചു. സ്ഥലത്ത് മത്സരയോട്ടം സ്ഥിരമാണെന്നും വിഷയത്തിൽ പൊലീസ് നടപടി ഉണ്ടാവുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് മെഡിക്കൽ കോളജ് പരിസരത്ത് ബസുകളുടെ കൂട്ടയിടി ഉണ്ടായത്.

നിർത്തിയിട്ടിരുന്ന ബസിൽ വന്നിടിച്ച രണ്ട് ബസുകളും അമിതവേഗത്തിലായിരുന്നെന്ന് സമീപത്തെ കടയുടമകളും യാത്രക്കാരും പറയുന്നു. നിർത്തിയിട്ടിരിക്കുകയായിരുന്ന ഒരു സ്വകാര്യ ബസിന്റെ പിന്നിലേക്കാണ് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ് ഇടിച്ചത്. തൊട്ട് പിന്നാലെ എത്തിയ കോട്ടയത്തേക്ക് പോവുകയായിരുന്ന മറ്റൊരു സ്വകാര്യ ബസും അമിതവേഗത്തിലെത്തി ഇടിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

യാത്രക്കാർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. ഏറ്റുമാനൂർ കോട്ടയം റോഡിൽ ബസുകളുടെ മത്സരയോട്ടത്തെക്കുറിച്ച് നിരവധി പരാതികൾ ഉണ്ടായെങ്കിലും ഇതുവരെയും നടപടി ഉണ്ടായില്ലെന്ന വ്യാപക പരാതിയുണ്ട്.ഇടിയുടെ ആഘാതത്തിൽ ബസുകൾക്ക് സാരമായ കെടുപാടുകൾ സംഭവിച്ചു. അപകടത്തെത്തുടർന്ന് ഇ എസ് ഐ റോഡിൽ ഗതാഗതതടസമുണ്ടായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക