കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി സ്വപ്നാ സുരേഷ് വീണ്ടും രംഗത്ത്ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയിരുന്നെന്നു സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആണ് ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുള്ളത്.

വിശദാംശങ്ങൾ ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് ഷാർജയിൽ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ആയിരുന്നു ചർച്ച. ഇതിനായി ഷാർജയിലെ ബിസിനസ് പങ്കാളികളുമായും ചർച്ച നടത്തിയിരുന്നു. നളിനി നെറ്റോയും ശിവശങ്കറും ഈ ചർച്ചകളിൽ പങ്കെടുത്തിരുന്നു. ക്ലിഫ് ഹൗസിലെ ഒരു മുറി അടച്ചിട്ട് ആയിരുന്നു ചർച്ച നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക