കൊല്ലം: ആയൂരിൽ സാമൂഹികവിരുദ്ധ ശല്യം വർദ്ധിക്കുന്നു. ആയുർ ടൗണിലും കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്തും സാമൂഹികവിരുദ്ധ ശല്യം വർധിക്കുന്നു. ആയൂർ അമ്മ മെഡിക്കൽസിന് സമീപമുള്ള വഴി സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. രാവിലെ മുതൽ സംഘടിച്ച് എത്തുന്ന സാമൂഹ്യവിരുദ്ധന്മാർ തമ്മിൽ തല്ല് പതിവാണ്. ആളുകൾക്ക് മരുന്ന് വാങ്ങാൻ വരാൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളതെന്ന് കടയുടമയും തൊഴിലാളികളും പറയുന്നു.

സ്ത്രീകൾക്ക്‌ ചെവിപൊത്തി നിന്ന് മാത്രമേ മരുന്ന് വാങ്ങാൻ കഴിയുകയുള്ളൂ. കഴിഞ്ഞ ദിവസം രാത്രി 8 30 തോട്കൂടി അമ്മ മെഡിക്കൽസ് സമീപം സാമൂഹ്യവിരുദ്ധർ തമ്മിൽ അടിക്കുകയും പാറക്കല്ല് ഉപയോഗിച്ച് തലതല്ലി പൊളിക്കുകയും ചെയ്തു. പാറക്കല്ല് എടുത്തെറിഞ്ഞു കടയുടെ സ്റ്റെപ്പിന് നാശനഷ്ടം ഉണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനുശേഷം ചടയമംഗലം പോലീസ് സ്റ്റേഷനിൽ എത്തി ആശുപത്രിയിൽ കൊണ്ടുപോകാൻ അഭ്യർത്ഥിച്ചു. തല പൊട്ടിയ ആളിനെ ആശുപത്രിയിൽ ആക്കിയ ശേഷം സിഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അമ്മ മെഡിക്കൽസിൽ എത്തി സിസിടിവി പരിശോധിച്ചു.

മദ്യപന്മാരായ സാമൂഹ്യവിരുദ്ധർ മാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ചടയമംഗലം പോലീസ് പറഞ്ഞു. മുൻപ് ആയൂരിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ ഫീസുകൾ സാമൂഹ്യവിരുദ്ധർ ഊരി മാറ്റിയിട്ടുണ്ട്. ഇത്തരം സാമൂഹ്യ വിരുദ്ധന്മാർ ക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഷുക്കൂർ തോട്ടിൻകരയും ജനറൽ സെക്രട്ടറി പ്രസാദ് കോടിയാട്ടും ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക