KeralaKollamKollam

കൃഷിഭവനുകളിൽ രാക്ഷ്ട്രീയ സ്വാധീനത്താൽ ആനൂകൂല്യങ്ങൾ തട്ടുന്ന സംഘങ്ങൾ സജീവം; കൃഷി ഓഫീസറുടെ അറിയിപ്പ് എല്ലാം വാട്സാപ്പ് വഴി: ആനുകൂല്യങ്ങൾ കേട്ടറിഞ്ഞ കർഷകർ എത്തുമ്പോഴേക്കും വിതരണവും പൂർത്തിയാക്കും.


കൊല്ലം : കൃഷിഭവനുകളിലും രാക്ഷ്ട്രീയസ്വാധീനത്താൽ ആനൂകൂല്യങ്ങൾ തട്ടുന്ന സംഘങ്ങൾ സജീവമായി.അടുത്തിടെയായി കൃഷിഭവനിൽനിന്നുള്ള അറിയിപ്പെല്ലാം പത്രമാധ്യമങ്ങളെ ഒഴിവാക്കി
സാമൂഹിക മാധ്യമങ്ങൾ വഴിയാക്കി മാറ്റിയതോടെയാണ് ഇത്തരം സംഘങ്ങൾ സജീവമായത്.ഇപ്പോൾ കൃഷി ഓഫിസർ അഡ്മിൻ ആയിട്ടുള്ള
കൃഷിഭവന്റെ വാട്‌സാപ്പ് ഗ്രൂപ്പ്‌ വഴിയാണ് അറിയിപ്പ് വരുന്നത്.

ആനുകൂല്യങ്ങളും പദ്ധതികളുമെല്ലാം വാട്‌സാപ്പ് ഗ്രൂപ്പിലിടും. അഡ്മിൻ ഓൺലി ഗ്രൂപ്പായതിനാൽ തിരിച്ചങ്ങോട്ട് ചോദ്യമൊന്നും വേണ്ട. കാണേണ്ടവർമാത്രം കണ്ടാലും അറിഞ്ഞാലും മതി. ഇതൊന്നുമില്ലാത്ത സാധാരണ കർഷകർ
ഒന്നുമറിയേണ്ട. അറിഞ്ഞാൽത്തന്നെ കൃഷിഭവനിലെത്തുമ്പോഴേക്കും എല്ലാ ആനുകൂല്യങ്ങളും വീതിച്ചു കഴിഞ്ഞിട്ടുണ്ടാവും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ജില്ലയിലെ ഒരു കൃഷിഭവനിൽ ഫലവൃക്ഷത്തൈ വിതരണം ചെയ്യുന്ന പദ്ധതിപ്രകാരം തൈകൾ കൃഷിഭവനിൽ 20 രൂപ ഗുണഭോക്തൃവിഹിതം അടച്ചാൽ കിട്ടുമെന്ന അറിയിപ്പ് കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് കൃഷിഭവൻ ഗ്രൂപ്പിൽ വന്നത്.
ഫലവൃക്ഷത്തൈകളുടെ വിതരണവും അപ്പോൾത്തന്നെ തുടങ്ങി. കർഷകരാവട്ടെ ഇതൊക്കെ കൃഷിയിടത്തിൽ നിന്നുതന്നെ വാട്‌സാപ്പ് തുറന്നുനോക്കി അറിഞ്ഞുവന്നപ്പോഴേക്കും
തൈകളൊക്കെ തീർന്നിരുന്നു.

ഗ്രൂപ്പിൽ ഉണ്ടായിരുന്ന കർഷക സംഘം നേതാക്കളുടെ ഗ്രൂപ്പിലേക്ക് മെസേജ് ഫോർവേഡ് ചെയ്തു വ്യാജകർഷകർ കൈപ്പറ്റുകയായിരുന്നു. അത് കൊണ്ട് തന്നെ കർഷകർക്ക് എത്തുന്ന ആനുകൂല്യങ്ങൾ കൈപ്പറ്റാൻ സ്ഥിരം ആളുകൾ കൃഷിഭവനുകൾ കേന്ദ്രീകരിച്ചു തന്നെയുണ്ടെന്നാണ് കർഷകരുടെ ആരോപണം.

പാടശേഖരസമിതി, കുരുമുളക് സമിതി, നാളീകേര സമിതി എന്നിങ്ങനെ വാർഡുകൾതോറുമുള്ള കർഷക്ഷേമ സമിതികളുമെല്ലാമുണ്ടെങ്കിലും കർഷകക്ക് പ്രയോജനമില്ല. അത് കൊണ്ട് തന്നെ കർഷകർക്കുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് അറിയും മുൻപ് ചില രാഷ്ട്രീയ നേതാക്കൾക്ക്പ്രത്യേകമായുള്ള ഗ്രൂപ്പുകൾവഴി ആദ്യം അറിയുന്നവർക്കും എത്തുന്നവർക്കുമെല്ലാമായി സഹായധനപദ്ധതികളെല്ലാം വഴിമാറുകയാണ്. ഇതെല്ലാം ആദ്യമണിക്കൂറിൽത്തന്നെ സ്വന്തമാക്കാനും സ്ഥിരംകക്ഷികളുള്ളതിനാൽ കൃഷിഭവനും കാര്യങ്ങളെല്ലാം എളുപ്പം.

അടുത്തിടെയാണ്
അർഹരായവർ പുറത്ത്
ആനുകൂല്യങ്ങൾ തുടർച്ചയായി ആവർത്തിച്ചു വാങ്ങുന്നവരെ ഗുണഭോക്തൃപട്ടികയിൽ നിന്നൊഴിവാക്കിയാൽപ്പോലും മറ്റുള്ളവർക്കും അർഹത ലഭിക്കുമെന്നാണ് കർഷകർ പറയുന്നത്. പദ്ധതി നടപ്പിൽ വരുത്താൻമാത്രം അധികൃതർ ഉത്സാഹിക്കുമ്പോൾ അർഹതയുള്ളതും പ്രോത്സാഹനം ആവശ്യമുള്ള എത്രയോ കർഷകർ ഇപ്പോഴും സഹായധനങ്ങൾക്ക് പുറത്താണ്. മന്ത്രിയടക്കമുള്ള ജനപ്രതിനിധികൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് കർഷകക്കൂട്ടായ്മകൾ ആവശ്യപ്പെടുന്നു.

#featured image is a representative

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button