പ്രകൃതിസൗന്ദര്യത്തിന് ഏറെ മുന്നിലാണ് കേരളം. ഇവിടുത്തെ പുഴകളും മലകളുമൊ​ക്കെ ലോകസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. മലയാളികള്‍ പലപ്പോഴും ചില പ്രകൃതിസൗന്ദര്യങ്ങള്‍ മിസ്സ് ചെയ്യാറുണ്ട്. ഇപ്പോഴിതാ മലയാളിക്ക് പോലും അറിയാത്ത ഒരു രഹസ്യമാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

കോഴിക്കോടുള്ള ഒരു ചെറിയ ഗ്രാമത്തിന്റെ സൗന്ദര്യമാണ് ആനന്ദ് മഹീന്ദ്ര പങ്കുവച്ചത്. പിങ്ക് നിറത്തിലുള്ള അതിമനോഹരമായ ഒരു പുഴയുടെ ചിത്രമാണ് ഷെയര്‍ ചെയ്തത്. പേരാമ്ബ്രയ്ക്ക് സമീപത്തുള്ള ആവള പാണ്ടിയിലാണ് കൗതുകം നിറഞ്ഞ ഈ പുഴയുള്ളത്. അവിചാരിതമായി ചിത്രങ്ങള്‍ കണ്ട ആനന്ദ് തന്റെ മൊബൈലിന്റെ സ്ക്രീന്‍ സേവറാക്കി മാറ്റി. ”വിനോദസഞ്ചാരികള്‍ ഈ ഗ്രാമത്തിലേക്ക് ഒഴുകിയെത്തുന്നുവെന്ന് കേള്‍ക്കുമ്ബോള്‍ എനിക്ക് അത്ഭുതമില്ല. അതുകൊണ്ട് മൊബൈലിന്റെ സ്ക്രീന്‍ സേവറാക്കി… ഈ ചിത്രം കാണുമ്ബോള്‍ എനിക്ക് ശുഭാപ്തി വിശ്വാസം തോന്നുന്നു. ഞാനിതിനെ പ്രതീക്ഷയുടെ നദി എന്നു വിളിക്കുന്നു…” എന്ന ക്യാപ്ഷനും നല്‍കിയാണ് ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുഴകളും മലകളുമൊക്കെ ലോകസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചത്.
ഇതൊരുതരം പായലാണെന്നാണ് സസ്യശാസ്ത്രജ്ഞര്‍ പറയുന്നത്. 2020 മുതലാണ് പറഞ്ഞും കേട്ടും ഇവിടേക്ക് ആളുകള്‍ എത്തി തുടങ്ങിയത്. ഇടയ്‌ക്കിടെ ഈ ചെടി പൂക്കുന്നതോടെയാണ് പുഴ പിങ്ക് നിറത്തിലേക്ക് മാറുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക