മരത്തില്‍ നിന്നും മയിലിന്റെ മുട്ട മോഷ്ടിക്കാന്‍ ശ്രമിച്ച സ്ത്രീകളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. രണ്ട് സ്ത്രീകള്‍ മരത്തില്‍ നിന്ന് മയിലിന്റെ മുട്ട മോഷ്ടിക്കാന്‍ ശ്രമിച്ചു, പക്ഷേ ആ തീരുമാനത്തില്‍ അവര്‍ തല്‍ക്ഷണം ഖേദിക്കുന്നതും കാണാം. കൂട്ടില്‍ നിന്ന് മുട്ടകള്‍ പറിക്കാന്‍ അവരിലൊരാള്‍ മരത്തില്‍ കയറി. എന്നാല്‍, തന്റെ മുട്ടകള്‍ സംരക്ഷിക്കാന്‍ കൃത്യസമയത്ത് അവിടെയെത്തിയ മയില്‍ സ്ത്രീയെ ആക്രമിക്കുകയായിരുന്നു.

ഫിഗന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് ഒരു ലക്ഷത്തോളമാണ് കാഴ്ചക്കാരുള്ളത്. ഒരു സ്ത്രീ മരത്തിന് മുകളില്‍ കയറുന്നതും മുട്ടകള്‍ ഓരോന്നായി എടുക്കുകയും പിന്നീട് താഴെ നില്‍ക്കുന്ന സ്ത്രീക്ക് മുട്ട ഇട്ടുകൊടുക്കുന്നതുമാണ് വീഡിയോയില്‍ കാണാം. എന്നാല്‍ പറന്നെത്തിയ മയില്‍ ഉടന്‍ തന്നെ മുട്ടയെടുക്കാന്‍ ശ്രമിച്ച സ്ത്രീകളെ ആക്രമിച്ചു. മരത്തില്‍ നിന്ന് ഇവര്‍ ഇറങ്ങുന്നത് വരെ മയില്‍ ഇവരെ ആക്രമിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക